എം.ഫിൽ പ്രവേശന പരീക്ഷ മാറ്റി
സ്‌കൂൾ ഒഫ് എൻവയോൺമെന്റൽ സയൻസസിൽ 13ന് നടത്താനിരുന്ന എം.ഫിൽ എൻവയോൺമെന്റ് മാനേജ്‌മെന്റ് പ്രോഗ്രാമിന്റെ പ്രവേശനപരീക്ഷ മാറ്റി. ഫോൺ: 0481 2732120.
പരീക്ഷ മാറ്റി
തൃപ്പൂണിത്തുറ ആർ.എൽ.വി കോളജ് ഒഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്‌സിൽ 16 മുതൽ നടത്താനിരുന്ന ഒന്നാം വർഷ, അവസാന വർഷ ബി.എഫ്.എ പരീക്ഷകൾ മാറ്റിവച്ചു.
പരീക്ഷ തീയതി
ആറാം സെമസ്റ്റർ ബിരുദ പരീക്ഷകൾ (സി.ബി.സി.എസ്. 2017 അഡ്മിഷൻപ്രൈവറ്റ് രജിസ്‌ട്രേഷൻ) 16ന് ആരംഭിക്കും.
പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ എം.ബി.എ (റഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 25 വരെ അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റർ എം.എസ് സി ജിയോളജി (റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 24 വരെ ഓൺലൈനായി അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റർ എം.എസ് സി സ്റ്റാറ്റിസ്റ്റിക്‌സ് (അപ്ലൈഡ് റഗുലർ/സപ്ലിമെന്ററി/ബെറ്റർമെന്റ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 24 വരെ ഓൺലൈനായി അപേക്ഷിക്കാം.
സ്‌കൂൾ ഒഫ് സോഷ്യൽ സയൻസസിൽ നടന്ന രണ്ടാം സെമസ്റ്റർ എം.എ. ഹിസ്റ്ററി, എം.എ. ആന്ത്രോപോളജി (സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
സ്‌കൂൾ ഒഫ് ഗാന്ധിയൻ തോട്ട് ആൻഡ് ഡെവലപ്‌മെന്റ് സ്റ്റഡീസിൽ നടന്ന രണ്ടാം സെമസ്റ്റർ എം.എ. ഗാന്ധിയൻ സ്റ്റഡീസ്, എം.എ. ഡെവലപ്‌മെന്റ് സ്റ്റഡീസ് (സി.എസ്.എസ്.2018-2020 ബാച്ച്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
അപേക്ഷ തീയതി നീട്ടി
രണ്ടാം സെമസ്റ്റർ എം.ഫിൽ സുവോളജി (2016-2017 ബാച്ച്) പ്രോജക്ട് മൂല്യനിർണയത്തിനും വൈവവോസി പരീക്ഷയ്ക്കും പിഴയില്ലാതെ 18 വരെയും 525 രൂപ പിഴയോടെ 20 വരെയും 1050 രൂപ സൂപ്പർഫൈനോടെ 23 വരെയും അപേക്ഷിക്കാം.