ഹാനോവർ : ജർമൻ ഫുട്ബോൾ ലീഗിലെ താരം ടിമോ ഹുബേർസിന് കൊറോണ (കോവിഡ് 19) സ്ഥിരീകരിച്ചതോടെ ഫുട്ബോൾ ലോകത്തും ആശങ്ക. കൊറോണ സ്ഥിരീകരിക്കുന്ന ആദ്യ പ്രൊഫഷണൽ ഫുട്ബാൾ താരം ആണ് ഹുബേർസ്. ജർമ്മൻ ബുണ്ടസ് ലീഗിലെ ഹാനോവർ 96 ക്ലബിന്റെ സെന്റർ ബാക്കാണ് 23കാരനായ ഹുബേർസ്.
താരവുമായി ബന്ധപ്പെട്ട ഒരാൾക്ക് കൊറോണ സ്ഥിരീകരിച്ചതിനെതുടർന്ന് ഹുബേർസ് സ്വയം വീട്ടിൽ ഐസൊലേഷനിൽ തുടരുകയായിരുന്നു. തുടർന്ന് ഡോക്ടറുമായി ബന്ധപ്പെട്ട് പരിശോധന നടത്തി. പരിശോധനയിൽ ഫലം പോസിറ്റീവാണെന്ന് തെളിയുകയായിരുന്നു. ടീമിലെ മറ്റുതാരങ്ങളെയും പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് ടീം പുറത്തുവിട്ട വാർത്താക്കുറിപ്പിൽ പറയുന്നു.
#H96-Profi Timo #Hübers ist positiv auf das #Corona-Virus getestet worden. Da der 23-Jährige seit der Ansteckung keinen Kontakt zu seinen Teamkollegen hatte, ist nicht davon auszugehen, dass sich Mitspieler bei ihm infiziert haben. 👇 #NiemalsAllein ⚫⚪💚https://t.co/MBVQOdDnI1
കൊറോണയെ തുടർന്ന് യൂറോപ്പിലെ ചില മത്സരങ്ങൾ നീട്ടിവച്ചിരുന്നു. ചില മത്സരങ്ങൾ ഇൻഡോർ സ്റ്റേഡിയത്തിലാണ് നടത്തിയത്. സെരി എ, ലീഗ് 1 മത്സരങ്ങൾ ഏപ്രിൽ വരെ നിറുത്തിവച്ചിരുന്നു. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആർസണൽ - മാഞ്ചസ്റ്റർ മത്സരവും കൊറോണ ഭീതിയിൽ മാറ്റിവച്ചിരുന്നു.
ഈ വർഷം നടക്കാനിരിക്കുന്ന യൂറോ കപ്പ് മാറ്റിവയ്ക്കണമെന്നും ആവശ്യമുയരുന്നുണ്ട്. ഫുട്ബോൾ താരത്തിനും കൊറോണ സ്ഥിരീകരിച്ചതോടെ ഈ ആവശ്യം ശക്തമാകാണ് സാദ്ധ്യത.