ടൈംടേബിൾ
17 ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ ബി.ടെക് (2008 സ്കീം - സപ്ലിമെന്ററി പാർട്ട് ടൈം ആൻഡ് മേഴ്സിചാൻസ്) ഡിഗ്രി പരീക്ഷയുടെ ടൈംടേബിൾ വെബ്സൈറ്റിൽ.
നാലാം സെമസ്റ്റർ എം.എഡ് (2018 സ്കീം - റെഗുലർ, 2015 സ്കീം - സപ്ലിമെന്ററി) ഡിഗ്രി പരീക്ഷ ടൈംടേബിൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ
ആറാം സെമസ്റ്റർ ബി.പി.എ (ഡാൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ 17 മുതലും ബി.പി.എ (മൃദംഗം) പരീക്ഷയുടെ പ്രാക്ടിക്കൽ 18 മുതലും ശ്രീ.സ്വാതി തിരുനാൾ സംഗീത കോളേജിൽ നടത്തും.
പരീക്ഷാഫലം
വിദൂരവിദ്യാഭ്യാസ പഠനകേന്ദ്രം നടത്തിയ മൂന്നും നാലും സെമസ്റ്റർ എം.എ പൊളിറ്റിക്കൽ സയൻസ് പരീക്ഷാഫലം വെബ്സൈറ്റിൽ.
പരീക്ഷാകേന്ദ്രം
ബി.എ (ആന്വൽ സ്കീം) ബിരുദ പാർട്ട് മൂന്ന് മെയിൻ (റഗുലർ, സപ്ലിമെന്ററി) പരീക്ഷകൾക്ക് ആൾ സെയിന്റ്സ് കോളേജ്, ചാക്ക പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ തിരു.ഗവ.വിമൻസ് കോളേജിലും ഗവ.കോളേജ് ആറ്റിങ്ങൽ അപേക്ഷിച്ച ഹിസ്റ്ററി, ഇംഗ്ലീഷ് ഓൺലൈൻ വിദ്യാർത്ഥികൾ മാത്രം എസ്.എൻ കോളേജ്, വർക്കലയിലും ഗവ.കോളേജ്, നെടുമങ്ങാട് അപേക്ഷിച്ചവർ നാഷണൽ കോളേജ്, മണക്കാടും യൂണിവേഴ്സിറ്റി കോളേജ് അപേക്ഷിച്ചവർ എ.ജെ കോളേജ്, തോന്നയ്ക്കലും തിരു.ഗവ.സംസ്കൃത കോളേജ് അപേക്ഷിച്ച ഓൺലൈൻ ഇംഗ്ലീഷ് മെയിൻ വിദ്യാർത്ഥികൾ മാത്രം സെന്റ് സേവ്യേഴ്സ് കോളേജ്, തുമ്പയിലും മാർ ഇവാനിയോസ് കോളേജ് അപേക്ഷിച്ചവർ എസ്.എൻ.കോളേജ്, ചെമ്പഴന്തിയിലും ഇക്ബാൽ കോളേജ്, പെരിങ്ങമ്മല അപേക്ഷിച്ചവർ തിരു.ഗവ.ആർട്സ് കോളേജിലും ഡി.ബി.കോളേജ്, ശാസ്താംകോട്ട, എസ്.എൻ.കോളേജ് ഫോർ വിമൻ, കൊല്ലം, എഫ്.എം.എൻ കോളേജ്, കൊല്ലം, ബി.ജെ.എം.കോളേജ്, ചവറ എന്നിവ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ എസ്.എൻ.കോളേജ്, കൊല്ലത്തും എസ്.എൻ.കോളേജ്, ചേർത്തല അപേക്ഷിച്ചവർ എസ്.ഡി.കോളേജ്, ആലപ്പുഴയിലും സെന്റ് മൈക്കിൾസ് കോളേജ്, ചേർത്തല അപേക്ഷിച്ചവർ ടി.കെ.എം.എം.കോളേജ്, നങ്ങ്യാർകുളങ്ങരയിലും പരീക്ഷ എഴുതണം. മറ്റു പരീക്ഷാകേന്ദ്രങ്ങൾക്ക് മാറ്റമില്ല. മാറ്റമുളള പരീക്ഷാകേന്ദ്രങ്ങളിൽ ഓഫ്ലൈനായി അപേക്ഷിച്ചവർ പുതുക്കിയ പരീക്ഷാകേന്ദ്രങ്ങളിൽ നിന്ന് ഹാൾടിക്കറ്റ് കൈപ്പറ്റണം. ഓൺലൈനായി അപേക്ഷിച്ചവർക്ക് ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാം.
നാഡ് രജിസ്ട്രേഷൻ
സർവകലാശാലയിൽ നിന്നും 2003 ജനുവരി - 2019 ഒക്ടോബൽ കാലയളവിൽ പി.ജി, 2012 ജനുവരി - 2019 ഏപ്രിൽ കാലയളവിൽ ബി.ടെക്, 2009 ജനുവരി - 2019 ഏപ്രിൽ കാലയളവിൽ ബി.എഡ്, 2014 ജനുവരി - 2019 മേയ് കാലയളവിൽ എൽ എൽ.ബി, 2013 ജനുവരി - 2019 ജൂലായ് കാലയളവിൽ എം.ബി.എ, 2014 ജനുവരി - 2019 മേയ് കാലയളവിൽ എം.സി.എ, 2013 ജനുവരി - 2017 ജൂലായ് കാലയളവിൽ എം.പ്ലാൻ, 2015 ജനുവരി - 2018 ജൂലായ് കാലയളവിൽ എം.ആർക് പരീക്ഷകൾ പാസായവരുടെ ഡിഗ്രി സർട്ടിഫിക്കറ്റ് നാഡ് വെബ്സൈറ്റിൽ അപ്ലോഡ് ചെയ്തിട്ടുണ്ട്. സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി cvl.nad.co.in ലൂടെ രജിസ്ട്രേഷൻ പൂർത്തിയാക്കണം. ആധാർ മുഖേന രജിസ്ട്രേഷൻ പൂർത്തിയാക്കുന്നവർക്ക് നാഡ് ഐ.ഡി അപ്പോൾ തന്നെ ലഭിക്കും. പ്രസ്തുത നാഡ് ഐ.ഡിയും പാസ്വേഡും ഉപയോഗിച്ച് വീണ്ടും ലോഗിൻ ചെയ്ത് ക്ലെയിം അവാർഡ് എന്ന ഓപ്ഷനിലൂടെ സർട്ടിഫിക്കറ്റ് ലഭ്യമാകും. ആധാർ മുഖേനയല്ലാതെ രജിസ്ട്രേഷൻ പൂർത്തിയാക്കുന്നവർ നാഡ് ഐ.ഡി ലഭിക്കുന്നതിനായി സർവകലാശാലയുടെ ഇ-മെയിലിലേക്ക് തിരിച്ചറിയൽ രേഖ, ഡിഗ്രി സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പ് അയയ്ക്കുക. വിശദവിവരങ്ങൾക്ക് - www.nad.gov.in Email: nad@keralauniversity.ac.in ഫോൺ: 0471 2386403