ന്യൂയോർക്ക്: ഹോളിവുഡ് നിർമാതാവ് ഹാർവി വെയിൻസ്റ്റെയിന് എതിരായ ലൈംഗിംക അതിക്രമ കേസുകളിൽ 23 വർഷം തടവ് ശിക്ഷ.ഹാർവിക്കെതിരെ ഉയർന്ന അഞ്ചുകേസുകളിൽ രണ്ടണ്ണത്തിൽ കുറ്റക്കാരനാണെന്ന് ന്യൂയോർക്ക് കോടതി കണ്ടെത്തി.ലോകമെമ്പാടും ലൈംഗിംക അതിക്രമങ്ങൾ തുറന്നുപറയുന്ന മീ ടു പ്രസ്ഥാനം ആരംഭിക്കുന്നതിന് തന്നെ കാരണക്കാരനായിരുന്നു ഹാർവി. ഇയാൾക്കെതിരെ ആഞ്ജലീന ജോളി അടക്കം ഹോളിവുഡ് നടിമാർ രംഗത്തെത്തിയിരുന്നു. സിനിമകളിലേക്കുള്ള അവസരത്തിന് പ്രത്യുപകാരമായി ലൈംഗിംക ബന്ധത്തിന് പ്രേരിപ്പിക്കുകയും വഴങ്ങാത്തവരെ ശാരീരികമായി കീഴ്പ്പെടുത്തുകയും ചെയ്യ്തു എന്നതായിരുന്നു ഹാർവിക്കെതിരെ ഉയർന്ന ആരോപണങ്ങൾ.ഉഭയസമ്മതത്തോടെയാണ് ഇവരുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടതെന്നായിരുന്നു ഹാർവിയുടെ വാദം. എന്നാൽ കോടതി ഈ വാദത്തിനെ തള്ളികളയുകയായിരുന്നു.