രാജ്കോട്ട് : രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ ഫൈനലിൽ സൗരാഷ്ട്രയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 425 റൺസിനെതിരെ ബംഗാൾ പൊരുതുന്നു. മൂന്നാംദിനം കളിനിറുത്തുമ്പോൾ 134/3 എന്ന നിലയിലാണ് ബംഗാൾ.
മൂന്നാം ദിനമായ ഇന്നലെ 384/8 എന്ന സ്കോറിൽ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ച സൗരാഷ്ട്ര 41 റൺസ് കൂടി നേടിയാണ് ആൾ ഒൗട്ടായത്. സൗരാഷ്ട്രയ്ക്ക് വേണ്ടി അർപ്പിത് വസവദ (106) സെഞ്ച്വറി നേടി. ചേതേശ്വർ പുജാര (66), അവി ബാരോട്ട് (54), വിശ്വരാജ് ജഡേജ (54) എന്നിവർ അർദ്ധ സെഞ്ച്വറി നേടി. ആകാശ് ദീപ് നാല് വിക്കറ്റ് വീഴ്ത്തി.
മറുപടിക്കിറങ്ങിയ ബംഗാളിന് ഘരാമി (26), എ.ആർ. ഇൗശ്വരൻ (9) മനോജ് തിവാരി (35) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. 47 റൺസുമായി സുദിപ് ചാറ്റർജിയും നാല് റൺസുമായി വൃദ്ധിമാൻ സാഹയുമാണ് ക്രീസിൽ.