covid-19

ജനീവ : നൂറിലേറെ രാജ്യങ്ങളിൽ ഭീതി വിതച്ച് പടർന്നുപിടിക്കുന്ന കോവിഡ് 19 ( കൊറോണ) വൈറസ് ബാധയെ ആഗോള മഹാമാരിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന. ലോകമെങ്ങും നൂറിലേറെ രാജ്യങ്ങളിൽ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്നാണ് തീരുമാനം. അത്യന്തം ആശങ്കാജനകമായ സാഹചര്യമാണ് നിലവിലുള്ളതെന്ന് സംഘടന വ്യക്തമാക്കി.

ചൈനയ്ക്ക് പുറത്ത് രോഗത്തിന്റെ വ്യാപനം അതിവേഗത്തിലാണ്. രണ്ടാഴ്ചയിക്കിടെ രോഗികളുടെ എണ്ണത്തിൽ 13 മടങ്ങ് വർദ്ധനയുണ്ടായെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.