മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
പദ്ധതികൾ ആസൂത്രണം ചെയ്യും. ലക്ഷ്യപ്രാപ്തി നേടും. ഉപരിപഠനത്തിന് തീരുമാനം.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
ദേവാലയ ദർശനം. മനസ്സമാധാനമുണ്ടാകും. സ്വന്തമായ വ്യാപാരം തുടങ്ങും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
നിരപരാധിത്തം തെളിയിക്കും. ആധി ഉപേക്ഷിക്കും. പാരിതോഷികങ്ങൾ ലഭിക്കും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
ആരോപണങ്ങളിൽ നിന്ന് കുറ്റവിമുക്തം, അശ്രാന്ത പരിശ്രമം, പ്രതിസന്ധികൾ തരണം ചെയ്യും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
മേലധികാരിയുടെ സഹകരണം, അധിക്ഷേപങ്ങൾ ഒഴിവാകും. നിക്ഷേപത്തിൽ വർദ്ധനവ്.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
ലക്ഷ്യപ്രാപ്തി നേടും. അഹോരാത്രം പ്രവർത്തിക്കും. ഗുണനിലവാരം വർദ്ധിപ്പിക്കും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
പണമിടപാടുകളിൽ ശ്രദ്ധ വേണം. ഉന്നതരെ പരിചയപ്പെടും. ആശയങ്ങൾ പങ്കുവയ്ക്കണം.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
അഭിമാനാർഹമായ പ്രവർത്തനം. പ്രണയസാഫല്യം. ആത്മനിർവൃതിയുണ്ടാകും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
കാര്യങ്ങൾ നിറവേറ്റും. ആദ്ധ്യാത്മിക പ്രഭാഷണങ്ങൾ കേൾക്കും. ഔദ്യോഗിക സ്ഥാനക്കയറ്റം.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
ആവശ്യങ്ങൾ പരിഗണിക്കും. വസ്തുനിഷ്ഠമായ പ്രവർത്തനങ്ങൾ. ലക്ഷ്യപ്രാപ്തി നേടും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
പ്രവർത്തനമേഖലയിൽ പുരോഗതി, സാമ്പത്തിക നേട്ടം. സ്വതസിദ്ധമായ ശൈലിയിൽ പ്രവർത്തിക്കും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
ആദരവും അംഗീകാരവും. ഗൃഹത്തിൽ സ്വസ്ഥതയും സമാധാനവും. മുതിർന്നവരുടെ വാക്കുകൾ അനുസരിക്കും.