വിറ്റാമിൻ എ, ആന്റി ഓക്സിഡന്റുകൾ എന്നിവ ധാരാളമായി അടങ്ങിയിട്ടുള്ള കാരറ്റ് വേനൽക്കാലത്ത് ചർമ്മത്തിന്റെ സംരക്ഷണവും ആരോഗ്യവും ഉറപ്പാക്കും. കാരറ്ര് പച്ചയ്ക്ക് കഴിക്കുന്നതാണ് ഏറെ നല്ലത്. കാരറ്റിലുള്ള ബീറ്രാ കരോട്ടിൻ ചർമ്മത്തിന്റെ മികച്ച സംരക്ഷകനാണെന്ന് അറിയാമല്ലോ.
അപകടകാരികളായ സൂര്യരശ്മികളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുന്നതിനാലാണ് വേനൽക്കാലത്ത് നിർബന്ധമായും കാരറ്റ് കഴിക്കണമെന്ന് പറയുന്നത്. അരച്ച് മുഖത്തും കൈകാലുകളിലും പുരട്ടുന്നതും മാലിന്യങ്ങളും കരിവാളിപ്പും അകറ്റി ചർമ്മം തിളക്കമുള്ളതും മൃദുലവുമാക്കാൻ സഹായിക്കും. ചർമ്മത്തെ ഇരുണ്ടതും പരുക്കനുമാക്കുന്ന മൃതകോശങ്ങളെ നീക്കം ചെയ്യാനും കാരറ്റിന് അത്ഭുതകരമായ കഴിവുണ്ട്. അതിനാൽ രണ്ട് ദിവസത്തിലൊരിക്കൽ കാരറ്ര് പൾപ്പ് മുഖത്തും കൈകാലുകളിലും പുരട്ടുക.
വേനൽക്കാലത്ത് ചർമ്മത്തിലുണ്ടാകുന്ന കുരുക്കൾ, ചൊറിച്ചിൽ എന്നിവയെ പ്രതിരോധിക്കാനും കാരറ്ര് സഹായിക്കും. ചർമ്മത്തിലെ ചുളിവുകൾ അകറ്റി യൗവനം നിലനിറുത്താൻ സഹായിക്കുന്നതിനാൽ എല്ലാക്കാലത്തും ഡയറ്റിൽ ഉൾപ്പെടുത്തേണ്ട പച്ചക്കറിയുമാണ് കാരറ്റ്.