marriage

ആലപ്ര : കൊറോണ മുൻകരുതലിന്റെ ഭാഗമായി വിവാഹം മാറ്റിവയ്ക്കാൻ തീരുമാനിച്ച വധൂ വരന്മാർക്ക് സോഷ്യൽമീഡിയയിൽ അഭിനന്ദനപ്രവാഹം. മണിമല ആലപ്ര സ്വദേശി സനൂപും വധു ശാലിനിയുമാണ് മാതൃകാപരമായ തീരുമാനമെടുത്തത്. ഈ മാസം 15 ന് കൈനകരിയിൽ വച്ചാണ് വിവാഹം നിശ്ചയിച്ചിരുന്നത്. സനൂപാണ് വിവാഹം മാറ്റിയ വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:
''നാട് ഒന്നടങ്കം ഭീതിയുടെ മുൾമുനയിൽ നിൽക്കുമ്പോൾ അടിച്ചു പൊളിച്ച് കല്യാണം ആഘോഷിക്കാൻ മനസ് വരുന്നില്ല. കൊറോണെയെന്ന സാമൂഹ്യ വിപത്തിനെതിരെ പോരാടാൻ ഞാനുമുണ്ട്. ഈ മാസം 15 ന് നിശ്ചയിച്ച എന്റെ വിവാഹം മാറ്റിവയ്ക്കുകയാണ്. ഒന്നു കൂടെ ആലോചിച്ചു പോരേയെന്ന് കൂട്ടുകാരടക്കം ചോദിച്ചു, പക്ഷേ ഞങ്ങൾക്ക് ഒരു തീരുമാനമേയുള്ളൂ. എത്ര നാളന്നറിയില്ല, എല്ലാവരും സന്തോഷത്തോടെ കഴിയുന്ന അന്നേ ഞങ്ങൾ ഒന്നാകുന്നുള്ളൂ. ഞങ്ങളുടെ കല്യാണം മാറ്റിവയ്ക്കുകയാണ്. ഇനി എന്നായാലും ഞാൻ താലി ചാർത്തുമ്പോൾ കാണാൻ നിങ്ങളുമുണ്ടാവും'.
സ്‌നേഹത്തോടെ സനൂപ്.