shaji-thilakan

കൊച്ചി: അന്തരിച്ച പ്രശസ്ത നടൻ തിലകന്റെ മകനും സിനിമ,​ സീരിയൽ നടനുമായ ഷാജി തിലകൻ അന്തരിച്ചു. 55 വയസായിരുന്നു.കൊച്ചിയിൽ വച്ചായിരുന്നു മരണം.

സമീപകാലം വരെയും സീരിയൽ രംഗത്ത് സജീവമായിരുന്ന ഷാജി തിലകൻ 1998ൽ പുറത്തിറങ്ങിയ സാഗരചരിത്രം എന്ന ചിത്രത്തിലും അഭിനയിച്ചിരുന്നു. അഭിനയത്തോടൊപ്പം അപ്പോളോ ടയേഴ്സിലും ജോലി നോക്കിയിരുന്നു. മാതാവ്- ശാന്ത. നടൻ ഷമ്മി തിലകൻ,​ ഡബ്ബിംഗ് ആർട്ടിസ്റ്റും നടനുമായ ഷോബി തിലകൻ,​ സോണിയ തിലകൻ,​ ഷിബു തിലകൻ,​ സോഫിയ തിലകൻ,​ എന്നിവർ സഹോദരങ്ങളാണ്.