ma-nishad-chennithala

ആരോഗ്യമന്ത്രി കെ.കെ ശൈലജയെ വിമർശിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്ക് നേരെ വിവിധ കോണുകളിൽ നിന്ന് വിമർശനം ഉയരുകയാണ്. ആരോഗ്യമന്ത്രിക്ക് മീഡിയ മാനിയയാണെന്നും, ഇടയ്‌ക്കിടയ്‌ക്ക് പത്രസമ്മേളനം വിളിക്കേണ്ട കാര്യമില്ലെന്നുമായിരുന്നു ചെന്നിത്തലയുടെ പരാമർശം. ഇതിനെതിരെയാണ് വിമർശനം. പ്രതിപക്ഷത്തെ കുറിച്ചോർക്കുമ്പോൾ നാണക്കേട് തോന്നുന്നുവെന്നാണ് സംഗീത സംവിധായകൻ ഷാൻ റഹ്‌മാൻ ഫേസ്ബുക്കിൽ കുറിച്ചത്. ഇപ്പോഴിതാ സംവിധായകനും ഇടത് അനുഭാവിയുമായ എം.എ നിഷാദും ചെന്നിത്തലയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ്.

ഒരു പ്രതിപക്ഷ നേതാവ് എങ്ങനെ ആയിക്കൂടാ എന്ന് ചെന്നിത്തല വീണ്ടും വീണ്ടും തെളിയിക്കുന്നു എന്നാണ് എം.എ നിഷാദിന്റെ വിമർശം.

ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം-

ശ്രീ രമേശൻ ,
ഒരിക്കൽ ദീർഘകാലം കേരളത്തിന്റ്രെ പ്രതിപക്ഷ നേതാവായിട്ടിരിക്കാൻ അങ്ങേക്ക് ആശംസ അറിയിച്ചിരുന്നു ഈയുളളവൻ..
ആ അഭിപ്രായം ഞാൻ തിരുത്തുന്നു...
അങ്ങ് അതുക്കും മേലെയാണ്...
ഒരു പ്രതിപക്ഷ നേതാവ് എങ്ങനെ,ആയിക്കൂടാ എന്ന് താങ്കൾ വീണ്ടും വീണ്ടും തെളിയിക്കുന്നു...രാഷ്ട്രീയ വിദ്യാർത്ഥികൾക്ക്,ഒരു റെഫറൻസാണ് അങ്ങ്..പ്രത്യേകിച്ച് അങ്ങയുടെ പത്രസമ്മേളനങ്ങളും,പ്രസ്താവനകളും..
അങ്ങ് കോൺഗ്രസ്സിന്റ്രെ വാറൂം പോരാളിയാകണമെന്നാണ് എന്റ്രെ ഒരു ഇത്..
ലോകം മുഴുവനും,ഒരു മഹാമേരിയേ പറ്റി ആകുലപ്പെട്ട് കഴിയുമ്പോൾ,ഒരുതരം ചീപ്പ് രാഷ്ട്രീയം കളിക്കുന്ന അങ്ങേക്കിരിക്കട്ടെ ഒരു കുതിരപവൻ...
കേരള സർക്കാറും,നമ്മുടെ ആരോഗ്യമന്ത്രിയും,ഈ നാട്ടിലെ,ജനങ്ങളും ലോകത്തിന് മാതൃകയാകുമ്പോൾ,ഒരുമാതിരി,കുത്തിതിരുപ്പുകളുമായി അങ്ങെത്തുമ്പോൾ,ജനം നിങ്ങളെ പുച്ഛിച്ച് തള്ളുന്ന കാഴ്ച്ചയാണ്,ഇന്നിന്റ്രെ പ്രത്യേകത..
ഒന്നാം ക്ലാസ്സിലെ കുട്ടികൾ കല്ല് പെൻസിലിന് വേണ്ടി വഴക്കിടാറുണ്ട്...ആ കുട്ടികളേക്കാലും പക്വതകുറവാണ് അങ്ങയുടെ പ്രവർത്തിയിൽ കാണുന്നത്..
കഷ്ടം എന്നല്ലാതെ എന്ത് പറയാൻ...
അടുത്ത തവണയും കൂടി പ്രതിപക്ഷ നേതാവാൻ ഇതൊന്നും പോരാ..
കുഞ്ഞാലികുട്ടി ആ സ്ഥാനത്തിലേക്കുളള മത്സരത്തിലാണ്...
അങ്ങ് വിമർശിക്കണം സർക്കാറിനെ...
ഇത് പോലെ തന്നെ...
എല്ലാ വിധ ആശംസകളും നേരുന്നു...