എം.ബി.എ: വിജ്ഞാപനം പുതുക്കി
സർവകലാശാലയുടെ വിവിധ മാനേജ്മെന്റ് പഠനകേന്ദ്രങ്ങളിൽ (യു.ഐ.എം) എം.ബി.എ (ഫുൾടൈം) കോഴ്സിലേക്കുളള 2020-21 വർഷത്തെ പ്രവേശനത്തിനുളള 2020 ജനുവരി 28 ലെ വിജ്ഞാപനത്തിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. വിശദവിവരങ്ങൾക്ക് www.admissions.keralauniversity.ac.in.
ടൈംടേബിൾ
25 ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ എൽ എൽ.ബി/ബി.കോം എൽ എൽ.ബി/ബി.ബി.എ എൽ എൽ.ബി പരീക്ഷകളുടെ ടൈംടേബിൾ വെബ്സൈറ്റിൽ.
പരീക്ഷാഫീസ്
മൂന്നാം സെമസ്റ്റർ ബാച്ചിലർ ഒഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി (ബി.എച്ച്.എം.സി.ടി/ബി.എച്ച്.എം) (2018 അഡ്മിഷൻ - റെഗുലർ, 2014 സ്കീം - ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി, 2012 & 2013 അഡ്മിഷൻ - സപ്ലിമെന്ററി, 2006 സ്കീം - മേഴ്സിചാൻസ്) പരീക്ഷകൾക്ക് പിഴകൂടാതെ 20 വരെയും 150 രൂപ പിഴയോടെ 24 വരെയും 400 രൂപ പിഴയോടെ 26 വരെയും അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റർ സി.ബി.സി.എസ്.എസ് (കരിയർ റിലേറ്റഡ്) ബി.എ/ബി.എസ്.സി/ബി.കോം/ബി.പി.എ/ബി.ബി.എ/ബി.സി.എ/ബി.എം.എസ്/ബി.എസ്.ഡബ്ല്യൂ/ബി.വോക് പരീക്ഷകളുടെ (2019 അഡ്മിഷൻ - റഗുലർ, 2018 അഡ്മിഷൻ - ഇംപ്രൂവ്മൈന്റ് ആൻഡ് 2014 - 2017 അഡ്മിഷൻ സപ്ലിമെന്ററി) ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. പിഴകൂടാതെ 20 വരെയും 150 രൂപ പിഴയോടെ 24 വരെയും 400 രൂപ പിഴയോടെ 26 വരെയും ഫീസടച്ച് രജിസ്റ്റർ ചെയ്യാം. ഓൺലൈൻ അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുളളൂ. രണ്ടാം സെമസ്റ്റർ പരീക്ഷ മേയ് 2 ന് ആരംഭിക്കും.
രണ്ടാം സെമസ്റ്റർ സി.ബി.സി.എസ് ബി.എ, ബി.എസ് സി, ബി.കോം ഡിഗ്രി (റഗുലർ 2019 അഡ്മിഷൻ, ഇംപ്രൂവ്മെന്റ് 2018 അഡ്മിഷൻ, 2014, 2015, 2016 & 2017 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾക്ക് പിഴകൂടാതെ 20 വരെയും 150 രൂപ പിഴയോടെ 24 വരെയും 400 രൂപ പിഴയോടെ 26 വരെയും ഓൺലൈനായി അപേക്ഷിക്കാം.
പരീക്ഷാഫലം
ആറാം സെമസ്റ്റർ ബി.കോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (റീസ്ട്രക്ച്ചേർഡ്) (മേഴ്സിചാൻസ് 2008 അഡ്മിഷൻ വരെ & സപ്ലിമെന്ററി 2009 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 20 വരെ അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റർ ബി.കോം കൊമേഴ്സ് ആൻഡ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് (2018 അഡ്മിഷൻ റഗുലർ, 2017 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2016, 2015, 2014 & 2013 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 23 വരെ അപേക്ഷിക്കാം.
അഞ്ചാം സെമസ്റ്റർ ബി.എ ഓണേഴ്സ് ഡിഗ്രി പ്രോഗ്രാം ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ (2017 അഡ്മിഷൻ - റഗുലർ/2015 - 2016 അഡ്മിഷൻ - സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 23 വരെ അപേക്ഷിക്കാം.