corona

മനാമ: ബഹ്‌റൈനിൽ മലയാളിയായ നഴ്‌സിന് കൊറോണ(കോവിഡ് 19) രോഗബാധ സ്ഥിരീകരിച്ചു. കാസർകോട് സ്വദേശിയായ യുവതിക്കാണ് വൈറസ് ബാധയുണെന്ന് കണ്ടെത്തിയിരിക്കുന്നത്. രോഗബാധ കണ്ടെത്തിയതിനെ തുടർന്ന്‌ ഇവരെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

രോഗബാധയേറ്റിട്ടുണ്ടോ എന്നറിയുന്നതിനായി ഇവരുടെ ഭർത്താവിന്റെയും കുട്ടിയുടെയും ശരീര സാംപിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. അതേസമയം യു.എ.ഇയിൽ 11 പേർക്ക് കൂടി കൊറോണ രോഗബാധ ഉണ്ടായതായി സ്ഥിരീകരിച്ചിട്ടുണ്ട്.

ഇതോടെ രാജ്യത്തെ കൊറോണ രോഗബാധിതരുടെ എണ്ണം 85 ആയി ഉയർന്നതായി യു.എ.ഇ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. അതേസമയം, ഒടുവിൽ ലഭിച്ച കണക്ക് പ്രകാരം ബഹ്‌റൈനിൽ 195 പേരെയാണ് വൈറസ് ബാധിച്ചിരിക്കുന്നത്. രാജ്യത്ത് 35 പേർ രോഗബാധയിൽ നിന്നും രക്ഷനേടിയിട്ടുണ്ടെന്നാണ് വിവരം.