ഭോപ്പാൽ : ബി.ജെ.പിയിൽ ചേർന്ന കോൺഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യയെ അനുകൂലിക്കുന്ന 25 എം.എൽ.എമാരുടെ രാജിയെത്തുടർന്ന് പ്രതിസന്ധിയിലായ കമൽനാഥ് സർക്കാരിനെ വീഴ്ത്താൻ അവസാന അടവുമായി ബി.ജെ.പി. മദ്ധ്യപ്രദേശിൽ ഉടൻ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു.
ബഡ‌്ജറ്റ് സമ്മേളനത്തിനായി തിങ്കളാഴ്ച നിയമസഭ ചേരുമ്പോൾ വിശ്വാസവോട്ടെടുപ്പ് ആവശ്യപ്പെടാനാണ് ബി.ജെ.പി തീരുമാനിച്ചിരിക്കുന്നത്. രാജിവച്ച 22 കോൺഗ്രസ് എം.എൽ.എമാരും ജ്യോതിരാദിത്യ സിന്ധ്യക്കൊപ്പമെന്ന് വ്യക്തമാക്കിയതോടെ ബി.ജെ.പി ആത്മവിശ്വാസത്തിലാണ്. സർക്കാർ ന്യൂനപക്ഷമായെന്നും വിശ്വാസവോട്ടെടുപ്പ് നടത്താൻ സ്പീക്കറോടും ഗവർണറോടും ആവശ്യപ്പെടുമെന്നും നരോത്തം മിശ്ര എം.എൽ.എ വ്യക്തമാക്കി. അതേ സമയം എം.എൽ.എമാരുടെ രാജി സ്പീക്കർ ഇനിയും സ്വീകരിച്ചിട്ടില്ല. രാജിവച്ച മുഴുവൻ എം.എൽ.എമാരും വെള്ളിയാഴ്ച തനിക്ക് മുന്നിൽ ഹാജരാകണമെന്ന് സ്പീക്കറുടെ നിർദ്ദേശമുണ്ട്.
വിമതരുടെ രാജി സ്വീകരിക്കരുതെന്നും, നേരിട്ട് ഹാജരാകാൻ നിര്‍ദ്ദേശിക്കണമെന്നും കോണ്‍ഗ്രസ് സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നു. ബംഗളൂരുവിൽ എം.എൽ.എമാർ തടവിലാണെന്നും പൊലീസ് ഇടപെട്ടില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും കോൺഗ്രസ് വ്യക്തമാക്കി. ബംഗളൂരുവിലെ വിമത എം.എൽ.എമാരെ അനുനയിപ്പിക്കാൻ പാർട്ടി നിയോഗിച്ച മന്ത്രിമാരായ ജിത്തു പട്വാരിയേയും, ലഖൻസിംഗിനേയും ഒരു സംഘം കൈയേറ്റം ചെയ്യുന്ന ദൃശ്യങ്ങൾ കോൺഗ്രസ് പുറത്തുവിട്ടു. രാ