wuhan-

ബെയ്ജിംഗ് : ലോകമെങ്ങും പടർന്നുപിടിച്ച ലോകാരോഗ്യ സംഘടന ആഗോള മഹാമാരിയായി പ്രഖ്യാപിച്ച കൊറോണ അഥവാ കൊവിഡ് 19 രോഗത്തിന്റെ പ്രഭവകേന്ദ്രമായ വുഹാൻ തിരിച്ചുവരവിന്റെ പാതയിൽ. ചൈനയിൽ കൊറോണ വൈറസ് വ്യാപനത്തിന്റെ അതിതീവ്ര ഘട്ടം കഴിഞ്ഞുവെന്നാണ് ചൈനീസ് നാഷണൽ ഹെൽത്ത് കമ്മിഷൻ വ്യക്തമാക്കി. രോഗം സ്ഥിരീകരിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നവരിൽ പകുതിയിലധികം പേർ രോഗമുക്തി നേടി ആശുപത്രി വിട്ടതായാണ് റിപ്പോർട്ടുകൾ. 70 ശതമാനമാണ് വുഹാനിലെ കൊറോണ വൈറസ് രോഗമുക്തിയുടെ നിരക്ക്.

ഇന്നുവരെയുള്ള കണക്കനസരിച്ച് 80932 പേർക്കാണ് ചൈനയിൽ രോഗം സ്ഥിരീകരിച്ചത്. ഇതിൽ 50318 പേർ രോഗമുക്തിനേടി, 3056 പേർമരിച്ചു. വൈറസ് ബാധയെ നിയന്ത്രിക്കാൻ 24 മണിക്കൂറും ആശുപത്രികളും ആരോഗ്യപ്രവർത്തകരും പ്രവർത്തിക്കുകയാണ്. നിതാന്ത പരിശ്രമത്തിന്റെ ഫലമായി നിരീക്ഷണത്തില്‍ കഴിയുന്നവരില്‍ പലരും വീടുകളിലേക്ക് മടങ്ങി. ഐസോലേഷൻ വാർഡുകളാക്കി മാറ്റിയിരുന്ന 14 താത്കാലിക ആശുപത്രികൾ അടച്ചു.

അതേസമയം ചൈനയുടെ കൊറോണ രോഗമുക്തിയുടെ പ്രതീകമായി മാറിയിരിക്കുകയാണ് പീപ്പിൾസ് ഡെയ്‌ലി പുറത്തുവിട്ടിരിക്കുന്ന ഒരു ചിത്രം. താത്കാലിക ആശുപത്രിയിൽ നിന്ന് അവസാനത്തെ രോഗിയും രോഗമുക്തി നേടി മടങ്ങിയതോടെ ഒഴിഞ്ഞ കട്ടിലിൽ സുരക്ഷാ വസ്ത്രം ധരിച്ച് കിടക്കുന്ന ഡോ. ജിയാങ് വെന്യാങ്ങിന്റെ ചിത്രമാണ് പീപ്പിൾസ് ഡെയ്ലി പ്രസിദ്ധീകരിച്ചത്. ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി.

#Photo_of_the_day: The last night at #Wuhan's last makeshift hospital, Doctor Jiang Wenyang is lying on the empty bed, exhausted and relieved. Tomorrow this one last makeshift hospital will be closed for good. (Photo by Lai Xinlin) pic.twitter.com/p7jB1BcXvZ

— People's Daily, China (@PDChina) March 11, 2020