വയനാട്: പത്രങ്ങളിലൂടെ വിവാഹ പരസ്യം നൽകിയ ശേഷം സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച് ആഭരണങ്ങൾ തട്ടിയെടുത്തു സ്ഥലം വിടുന്നയാളെ പൊലീസ് പിടികൂടി. വയനാട് വൈത്തിരിയിലെ പൊലീസാണ് ഇയാളെ പിടികൂടിയത്. അരീക്കോട് താമസക്കിയിട്ടുള്ള ചാലിൽ വീട്ടില്‍ അനീസിനെ ആണ് വൈത്തിരി സ്‌റ്റേഷൻ ഓഫിസർ കെ.ജി. പ്രവീണും സംഘവും അറസ്റ്റ് ചെയ്തത്. 45കാരനായ ഇയാൾ ചാവക്കാട് സ്വദേശിയാണ്. മീനങ്ങാടി സ്വദേശിയായ യുവതി ഇയാൾ തട്ടിപ്പ് നടത്തിയെന്ന് കാണിച്ച് നൽകിയ പരാതിയിന്മേലാണ് അനീസിനെ അറസ്റ്റ് ചെയ്തത്. നിരവധി സ്ത്രീകളെ ഇത്തരത്തിൽ വഞ്ചിച്ചിട്ടുണ്ടെന്നാണ് വൈത്തിരി പൊലീസ് പറയുന്നത്. ഭാര്യയും കുട്ടികളും ഉള്ളയാളാണ് പ്രതിയെന്നും വിവരമുണ്ട്.