ബംഗളൂരു: രാജ്യത്തെ ആദ്യത്തെ കൊറോണ മരണം കർണാടകയിൽ നിന്ന് റിപ്പോർട്ട് ചെയ്തു. കൽബുർഗി സ്വദേശി മുഹമ്മദ് ഹുസൈൻ സിദ്ദിഖി (76) ആണ് മരിച്ചത്. സൗദിയിൽ നിന്ന് ഉംറ കഴിഞ്ഞ് ഫെബ്രുവരി 29ന് നാട്ടിലെത്തി. മാർച്ച് 5ന് രോഗ ലക്ഷണങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഇയാളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടിരുന്നവരെ കണ്ടെത്താനുള്ള ശ്രമം തുടരുന്നു.