ബോളിവുഡിൽ കഴിഞ്ഞ കൊല്ലം ഏറ്റവും കൂടുതൽ ഹിറ്റുകൾ സമ്മാനിച്ച താരമാണ് അക്ഷയ്‌കുമാർ. ഏറ്റവുംകൂടുതൽ പ്രതിഫലം പറ്റുന്ന നടനുമാണ് അക്ഷയ്കുമാർ. മുംബയ്‌യിലെ ജുഹുവിൽ കടലിനോട് അഭിമുഖമായി ഒരു വില്ല, ബാന്ദ്ര, ഡൽഹി, ദുബായ് എന്നിവിടങ്ങളിൽ ഫ്ലാറ്റ് എന്നിവയാണ് അക്ഷയിന്റെ വീടുകൾ.
എന്നാൽ പത്തുവർഷങ്ങൾക്ക് മുമ്പ് അക്ഷയ്‌കുമാർ സ്വന്തമാക്കിയ ഗോവയിലെ വില്ലയാണ് താരത്തിന് ഏറ്റവും പ്രിയപ്പെട്ടത് എന്ന് താരം പറയുന്നു.ഓരോ സിനിമ കഴിഞ്ഞുള്ള ഇടവേളകൾ ചെലവഴിക്കാൻ അക്ഷയ്കുമാർ എത്തുന്നതും ഇവിടേക്കാണ്.
മുംബയിൽ ആൾത്തിരക്കിൽ ജോഗിംഗ് ചെയ്യാൻപോലും കഴിയില്ലി. പക്ഷേ ഗോവയിൽ അതിന് കഴിയും.. മൊബൈൽ നെറ്റ്‌വർക്ക് കുറഞ്ഞ ഒരിടത്തുള്ള വീടായതിനാൽ അനാവശ്യ ഫോൺ കോളുകളും ുണ്ടാകില്ലെന്ന് താരം പറയുന്നു. ഭാര്യയും മുൻ ബോളിവുഡ് നടിയുമായ ട്വിങ്കിൾ ഖന്നയാണ് അക്ഷയിന്റെ ജൂഹു, ഗോവ വില്ലകളുടെ ഇന്റീരിയർ ഒരുക്കിയത്.