ശരീരം തണുപ്പിക്കാൻ കഴിവുള്ള പാഷൻഫ്രൂട്ട് വേനൽക്കാല രോഗങ്ങളെ പ്രത്യേകിച്ചും സാംക്രമിക രോഗങ്ങളെ പ്രതിരോധിക്കും. വിറ്റാമിൻ സി ധാരാളമുള്ളതിനാലാണിത്. വേനൽക്കാലത്ത് ചർമ്മത്തിലുണ്ടാകുന്ന അലർജികളെയും തടയും. ഈ ശീതീകരണഗുണം മനസിനെ ശാന്തമാക്കാനും സഹായിക്കും.
വിറ്റാമിൻ ബി 6, വിറ്റാമിൻ ബി 2, വിറ്രാമിൻ സി ഫോലേറ്റ്, കോളിൻ എന്നീ ഘടകങ്ങൾ പാഷൻ ഫ്രൂട്ടിലുണ്ട്. ചൂടുകാലമായാൽ ദഹനപ്രശ്നങ്ങൾ പലരുടെയും പ്രശ്നമാണ്. ദിവസം ഒരു പാഷൻ ഫ്രൂട്ട് കഴിക്കുന്നതിലൂടെ ദഹനപ്രശ്നങ്ങൾ അകറ്റാം. രാത്രിയിൽ ഒരു ഗ്ളാസ് പാഷൻ ഫ്രൂട്ട് ജ്യൂസ് കഴിക്കുന്നത് നല്ല ഉറക്കം ലഭിക്കാൻ ഉത്തമമാണ്.
ആസ്ത്മ അടക്കമുള്ള ശ്വാസകോശ രോഗങ്ങൾക്ക് ശമനം നൽകും. ഇവയിലെ ബീറ്റാകരോട്ടിനുകൾ ശരീരത്തിന് സംരക്ഷണകവചമാണ്. കണ്ണുകൾ, കോശങ്ങൾ എന്നിവയുടെ സംരക്ഷണത്തിന് പുറമേ അസ്ഥികളുടെയും പല്ലുകളുടെയും ആരോഗ്യം ഉറപ്പാക്കൽ എന്നീ ധർമ്മങ്ങളും പാഷൻ ഫ്രൂട്ട് നിർവഹിക്കുന്നുണ്ട്.