മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
സുവ്യക്തമായ നിലപാടുകൾ. ഉദ്യോഗത്തിൽ ഉയർച്ച. ഉന്നതാധികാരം ലഭിക്കും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
വിശ്വസ്തമായ സേവനം. ആഗ്രഹങ്ങൾ സഫലമാകും. പ്രശസ്തി പത്രം ലഭിക്കും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
നിരീക്ഷണങ്ങളിൽ വിജയിക്കും. പ്രകൃതിദത്തമായ ജീവിത രീതി. അബദ്ധങ്ങൾ ഒഴിവാക്കും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
സംയുക്തമായ പ്രവർത്തനങ്ങൾ. ശുഭാപ്തി വിശ്വാസം. പുതിയ പദ്ധതികൾ ഏറ്റെടുക്കും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
നിർണായകമായ തീരുമാനങ്ങൾ. നിർദ്ദേശങ്ങൾ പരിഗണിക്കും. മുതിർന്നവരെ അംഗീകരിക്കും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കും. സഹപ്രവർത്തകരുടെ സഹകരണം. വിജയസാദ്ധ്യതകൾ വിലയിരുത്തും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
പുതിയ മേഖലയിൽ പ്രവർത്തിക്കും. വ്യക്തിസ്വാതന്ത്ര്യം, ചില പ്രവർത്തനങ്ങൾ ഉപേക്ഷിക്കും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
ജാമ്യം നിൽക്കരുത്. പരീക്ഷകളിൽ ഉയർച്ച, ചർച്ചകളിൽ വിജയം.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
അനുഭവഫലമുണ്ടാകും. അനുകൂല അവസരങ്ങൾ. ഉത്സവാഘോഷങ്ങളിൽ പങ്കെടുക്കും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
മുൻകോപം നിയന്ത്രിക്കണം. യാഥാർത്ഥ്യങ്ങൾ മനസിലാക്കും. അനുകൂല അവസരങ്ങൾ.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
വിതരണമേഖല വിപുലമാക്കും. മറ്റുള്ളവർക്ക് അഭയം നൽകും. ആത്മസംതൃപ്തിയുണ്ടാകും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
ചർച്ചകൾ നയിക്കും. സങ്കല്പങ്ങൾ യാഥാർത്ഥ്യമാകും. അവിസ്മരണീയമായ നേട്ടം.