ടൊറന്റോ: കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ഭാര്യ സോഫി ഗ്രിഗോയറിനും കൊറോണ വൈറസ് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങൾ കണ്ട പശ്ചാത്തലത്തിൽ ഇരുവരും നിരീക്ഷണത്തിലായിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് രോഗം സ്ഥിരീകരിച്ചത്. ഒരു പൊതുപരിപാടിയിൽ പങ്കെടുത്തതിന് പിന്നാലെയാണ് സോഫിയിൽ രോഗ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്.
Personal message from Sophie. pic.twitter.com/rXVilM6dxH
— Cameron Ahmad (@CameronAhmad) March 13, 2020
ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം ഇരുവരും വീട്ടിൽ തന്നെയാണ് നിരീക്ഷണത്തിൽ കഴിയുന്നത്. പ്രധാനമന്ത്രിയുടെ ചുമതലയും ഇദ്ദേഹം നിർവഹിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. വരുംദിവസങ്ങളിലുള്ള എല്ലാ പരിപാടികളും അദ്ദേഹം മാറ്റിവച്ചു. കഴിഞ്ഞ ദിവസമാണ് ട്രൂഡോയുടെ ഭാര്യ ലണ്ടൻ സന്ദർശനം കഴിഞ്ഞ് മടങ്ങിയെത്തിയത്. കാനഡയിൽ ഇതുവരെ 103 പേർക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഹോളിവുഡ് സൂപ്പർതാരം ടോം ഹാങ്ക്സിനും (63) ഭാര്യ റീത വിൽസണും കൊറോണ സ്ഥിരീകരിച്ചിരുന്നു. ആസ്ട്രേലിയയിൽ ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലാണ് ഇരുവരും. കൊറോണ വൈറസ് പരിശോധനാഫലം പോസിറ്റീവ് ആണെന്ന് ഹാങ്ക്‌സ് തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.