തിരുവനന്തപുരം കുളത്തൂരിനടുത്ത് ശിവജി നഗറിലെ ഒരു വീട്ടിലെ കോഴിക്കൂട്ടില്‍ തീറ്റയുമായി എത്തിയ വീട്ടമ്മ കാണുന്നത് അടയിരുന്ന ഒരു കരിങ്കോഴി ചത്ത് കിടക്കുന്നു. രണ്ട് കരിങ്കോഴികളാണ് അടയിരുന്നത് . അതിലൊന്നാണ് ചത്ത് കിടന്നത്, മുട്ടയും കാണുന്നില്ല. ആ സമയം വീട്ടുകാര്‍ എല്ലാം ഒത്ത്കൂടി,അപ്പോഴാണ് ആ കാഴ്ച. അടയിരിക്കുന്ന കോഴിക്ക് അടിയിലായി ഒരു വലിയ മൂര്‍ഖന്‍ പാമ്പ്. ഉടന്‍ തന്നെ വാവയെ വിളിച്ചു.
സ്ഥലത്തെത്തിയ വാവ പാമ്പിനെ കണ്ടതും പറഞ്ഞു, മുട്ട വിഴുങ്ങിയുള്ള ഇരിപ്പാണ്. അല്‍പ്പസമയത്തിനകം പാമ്പിനെ പിടികൂടി. തുടര്‍ന്ന് പാമ്പിനെ എടുത്ത് വീട്ടിന് മുന്‍വശത്ത് വന്നു. അവിടെ സംഭവിച്ച കാഴ്ചകള്‍ കൂടി നിന്നവര്‍ക്ക് പുതിയൊരു അനുഭവമായിരുന്നു. തുടര്‍ന്ന് അവിടെ നിന്ന് യാത്ര തിരിച്ച വാവ തിരുവനന്തപുരം ഊരൂട്ടമ്പലത്തുള്ള ഒരു വീട്ടിലെ അടുക്കളയിലിരുന്ന പാമ്പിനെ പിടികൂടാനാണ് എത്തിയത്. കാണുക സ്‌നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്