suicide-case-kazhakkootta

തിരുവനന്തപുരം: കഴക്കൂട്ടത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയിൽ കണ്ടെത്തി. കന്യാകുളങ്ങര സ്വദേശിയായ സുരേഷ്(35)​,​ ഭാര്യ സിന്ധു(30)​,​ മകൻ ഷാരോൺ(9)​ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുളത്തൂർ ശ്രീനാരായണ ലൈബ്രറിക്ക് സമീപം വാടകയ്‌ക്ക് താമസിക്കുകയായിരുന്നു ഇവർ.

മുമ്പ് കന്യാകുളങ്ങരയിൽ ഓട്ടോ ഡ്രൈവറായിരുന്ന സുരേഷ് മൂന്ന് വർഷമായി ഗൾഫിലായിരുന്നു. രണ്ടാഴ്ച മുമ്പാണ് നാട്ടിലെത്തിയത്. ഭാര്യയേയും മകനെയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം സുരേഷ് ആത്മഹത്യ ചെയ്‌തെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.