cyclist-collides-with-car

മെൽബൺ: ആസ്ട്രേലിയയിലെ മെൽബണിൽ സംഭവിച്ച ഒരു വാഹന അപകടത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. അതിനിടയിൽ വീഡിയോ കണ്ടവർക്കിടയിൽ ആരുടെ ഭാഗത്താണ തെറ്റ് എന്നതിനെ ചൊല്ലി സമൂഹമാദ്ധ്യമങ്ങളിൽ വലിയ തർക്കങ്ങളും ഉണ്ടായിരിക്കുകയാണ്.

റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ സൈക്കിൾ കാറുമായി ഇടിച്ചാണ് അപകടമുണ്ടായത്. അപകടം നടന്ന സമയത്ത് അവിടെ ഉണ്ടായിരുന്ന ഒരു കാറിന്റെ ഡാഷ്‌ക്യാമറയാണ് ദൃശ്യങ്ങൾ പകർത്തിയത്. ദൃശ്യങ്ങളിൽ ഒരു വെള്ള വാൻ റോഡിൽ പാർക്ക് ചെയ്തിരിക്കുന്നത് കാണാം. ആ വാനിനെ കടന്ന് സൈക്കിൾ മുന്നോട്ട് പോയപ്പോൾ എതിരെ വന്ന കാർ വളയുന്നതിനിടെയാണ് അപകടം സംഭവിച്ചത്. നിർത്തിയിട്ടിരുന്ന വാനിന്റെ ഇടതുവശത്ത് അൽപം സ്ഥലം മാത്രമാണ് അടുത്ത തെരുവിലേക്കുള്ള വഴിയിലേക്ക് കടക്കാൻ ഉണ്ടായിരുന്നത്. വാൻ മറഞ്ഞിരിക്കുന്നത് കാരണം മുന്നിലെ വളവ് അവ്യക്തമായിരുന്നു. ആ വളവിലേക്ക് സൈക്കിൾ പ്രവേശിച്ചതും എതിരെ വന്ന കറുത്ത കാർ വളഞ്ഞതും ഒരുമിച്ചായിരുന്നു. കാർ തട്ടിയതോടെ സൈക്കിൾ തെറിച്ചുപോവുകയും സൈക്കിൾ യാത്രികൻ നിലത്ത് വീണു.

ഡാഷ് ക്യാമുണ്ടായിരുന്ന കാറിന്റെ ഉടമസ്ഥൻ 'ഡാഷ്‌ക്യാം വീഡിയോസ്' എന്ന ഫേസ് ബുക്ക് പേജിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്. നിരവധി പേർ ദൃശ്യങ്ങൾ കണ്ടു. അപകടമുണ്ടാകാൻ കാരണം ആരുടെ പിഴവാണെന്നതിനെ ചൊല്ലി വലിയ തർക്കങ്ങളാണ് വീഡിയോയുടെ കമന്റ് ബോക്സിൽ നടന്നത്. ദൃശ്യങ്ങൾ ഇപ്പോഴും സമൂഹമാദ്ധ്യമങ്ങളിൽ പലരും പങ്കുവയ്ക്കുകയാണ്.

ചിലർ സൈക്കിൾ യാത്രക്കാരന്റെ അശ്രദ്ധയാണെന്ന് വാദിക്കുമ്പോൾ ചിലർ കാർ ഡ്രൈവറെ കുറ്റപ്പെടുത്തുന്നു.

"സൈക്കിളിൽ ഇടിച്ച കാറിന്റെ ഡ്രൈവർ വളവ് തിരിയുന്നത് തെറ്റായിട്ടാണ്. പക്ഷേ ആ ഇടുങ്ങിയ വഴിയിൽ കൂടെ വരുന്ന സൈക്കിൾ യാത്രക്കാരനെ കാണുകയെന്നത് ബുദ്ധിമുട്ടുതന്നെയാണ്. ഞാനായിരുന്നുവെങ്കിൽ ഇത്രയും വേഗത്തിൽ ആ വളവ് വളയില്ലായിരുന്നു" ഫേസ് ബുക്കിൽ വീഡിയോയെക്കുറിച്ച് കണ്ട ഒരു കുറിപ്പ്.

ദൃശ്യങ്ങൾ കണ്ടുകഴിഞ്ഞാൽ ആരുടെ തെറ്റാണെന്ന് പറയുക പ്രയാസമാണ്. മുന്നിൽ നിർത്തിയിട്ടിരുന്ന വെള്ള വാനിന്റെ തെറ്റല്ലെ ഇതെന്ന സംശയവും ചിലർ പ്രകടിപ്പിക്കുന്നുണ്ട്.