ബിഗ് ബോസ് റിയാലിറ്റി ഷോ താരം ഡോ.രജിത് കുമാറിനെ സിനിമയിലേക്ക് ക്ഷണിച്ച് പ്രമുഖ സംവിധായകൻ ആലപ്പി അഷ്‌റഫ് രംഗത്ത്. അദ്ദേഹം തന്നെ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ സംവിധായകൻ പെക്‌സൻ അംബ്രോസ് ആണ്. ചിത്രത്തിൽ ഏറെ പ്രാധാന്യമേറിയ വേഷമാണ് രജിത് കുമാറിനായി മാറ്റിവച്ചിരിക്കുന്നതെന്നാണ് ഫേസ്ബുക്കിൽ ആലപ്പി അഷ്‌റഫ് കുറിച്ചിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം-
'ഡോക്ടർ രജിത് കുമാർ
ബിഗ് ബോസിൽ നിന്നും
ബിഗ് സ്ക്രി നിലേക്ക്
Feel flying entertainment ന്റെ Banar ൽ
ആലപ്പി അഷറഫിന്റെ കഥാതിരക്കഥയിൽ പെക്സൻ അംബ്രോസ് എന്ന യുവ സംവിധായകൻ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് " ക്രേസി ടാസ്ക് " . കോമഡിക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ ചിത്രീകരണം മെയ് അദ്യവാരം ആരംഭിക്കും.. പുതുമുഖങ്ങൾക്ക് എറെ പ്രാധാന്യമുള്ള ഈ ചിത്രം. മെൻറൽ അസൈലത്തിൽ നിന്നും ചാടി രക്ഷപ്പെടുന്ന മൂന്നു യുവതികളുടെ കഥയിലൂടെയാണ് കടന്നു പോകുന്നത്.
ചിത്രത്തിലെ വളരെ പ്രാധാന്യമുള്ള ഒരു സൈക്കാട്രിസ്റ്റിന്റെ ക്യാരക്ടർ ഏഷ്യാനെറ്റിലെ ബിഗ് ബോസിലൂടെ ഏറെ ജനപ്രിയനായ ഡോക്ടർ രജിത്കുമാറിന് വേണ്ടി മാറ്റി വെച്ചിരിക്കുകയാണ് സംവിധായകൻ. ഇതിലേക്കായ് അദ്ദേഹവുമായ് ബന്ധപ്പെടാനുള്ള ശ്രമത്തിലാണ് അണിയറ പ്രവർത്തകർ'.