ലോക വ്യാപകമായി കൊറോണ പടർന്ന് പിടിക്കാൻ തുടങ്ങിയപ്പോളാണ് നമ്മളിൽ പലരും ഹാൻഡ് സാനിറ്റൈസറുകൾ ഉപയോഗിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങിയത്. ഇന്ന് വിപണിയിൽ ഏറ്റവും കൂടുതൽ ദൗർലഭ്യം നേരിടുന്ന ഒരു ഉത്പന്നവും ഇത് തന്നെ. എന്നാൽ വിപണിയിൽ ലഭിക്കുന്ന സാനിറ്റൈസറുകളിൽ പലതിലും രോഗാണുക്കളെപ്പോലെ തന്നെ ഹാനികരമായ വസ്തുക്കളാണ് അടങ്ങിയിട്ടുള്ളത്. എന്തുകൊണ്ട് ഹാൻഡ് സാനിറ്റൈസർ വീട്ടിൽ നിർമ്മിച്ചുകൂട? അതിനുള്ള എളുപ്പ മാർഗം നമുക്ക് നോക്കാം.
സാനിറ്റൈസറിലെ അടിസ്ഥാന ഘടകം
തയ്യാറാക്കാൻ വേണ്ട സാധനങ്ങൾ
ഫണൽ, പാത്രം, സ്പൂൺ, പമ്പ് ഡിസ്പെൻസറോടു കൂടിയ ഒരു കുപ്പി, എഥനോൾ, കറ്റാർവാഴയുടെ സത്ത്
എങ്ങനെ ഉണ്ടാക്കാം
1) ശേഖരിച്ച് വെച്ച കറ്റാർവാഴ സത്ത്, ആൽക്കഹോൾ, എണ്ണ തുടങ്ങിയവ അതിന്റെ ആവശ്യമായ അളവിൽ സമമായി എടുത്ത് വെക്കുക.
2) എല്ലാ ചേരുവകളും കൂടി ഒരു പാത്രത്തിൽ ഇട്ട് സ്പൂൺ ഉപയോഗിച്ച് നല്ലപോലെ കൂട്ടിച്ചേർക്കുക.
3) കൂട്ടിച്ചേർത്ത ഇൗ മിശ്രിതം പമ്പ് ഡിസ്പെൻസറോടുകൂടിയ ഒരു കുപ്പിയിൽ നിറച്ച് ഉപയോഗിക്കാവുന്നതാണ്.
വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഇൗ സാനിറ്റൈസർ ഫലവത്തായ ഒരു അണുനാശിനിയാണ്.