പുതുക്കിയ ടൈംടേബിൾ
ബി.എസ്‌സി ഇലക്‌ട്രോണിക്‌സ് ആറാം സെമസ്റ്റർ മോഡൽ 3 (സി.ബി.സി.എസ്. 2017 അഡ്മിഷൻ റഗുലർ) യു.ജി പരീക്ഷകൾ 16 ന് ആരംഭിക്കും.
പ്രൈവറ്റ് ഡിഗ്രി പരീക്ഷ ഹാൾടിക്കറ്റ്
അഞ്ച്, ആറ് സെമസ്റ്റർ ഡിഗ്രി പ്രൈവറ്റ് രജിസ്‌ട്രേഷൻ വിദ്യാർത്ഥികളുടെ ഹാൾടിക്കറ്റ് അനുവദിച്ചിരിക്കുന്ന സബ്‌സെന്ററുകളിൽ നിന്ന് 16ന് രാവിലെ ലഭിക്കും. വിശദവിവരം സർവകലാശാല വെബ്‌സൈറ്റിൽ ലഭിക്കും. പരീക്ഷയെഴുതുന്നതിനായി വിദ്യാർത്ഥികൾ അംഗീകൃത തിരിച്ചറിയൽ രേഖയുമായി പരീക്ഷകേന്ദ്രങ്ങളിൽ ഹാജരാകണം. ആദ്യദിവസം ഹാൾടിക്കറ്റിലെ ഫോട്ടോ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തേണ്ടതില്ല. രണ്ടാം ദിവസംമുതൽ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ ഫോട്ടോ പതിച്ച ഹാൾടിക്കറ്റുമായി ഹാജരാകണം.
കൊറോണ: പ്രത്യേക പരീക്ഷ
കൊറോണ രോഗപ്രതിരോധ നടപടികളുടെ ഭാഗമായി ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക നിരീക്ഷണത്തിൽ കഴിയുന്ന ബിരുദ വിദ്യാർത്ഥികൾക്കായി പ്രത്യേക പരീക്ഷ നടത്തുമെന്ന് വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ് അറിയിച്ചു. മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലായിരിക്കും പരീക്ഷയെഴുതാൻ അവസരമൊരുക്കുക. ഹാജരാകാൻ കഴിയുന്നില്ലെങ്കിൽ ലക്ഷദ്വീപിലുള്ള വിദ്യാർത്ഥികൾക്കായും പ്രത്യേക പരീക്ഷ നടത്തും. ഡിഗ്രി ആറാം സെമസ്റ്റർ പരീക്ഷകൾ 16നും നാലാം സെമസ്റ്റർ പരീക്ഷകൾ 17നും ആരംഭിക്കും.
പരീക്ഷാഫലം
സ്‌കൂൾ ഒഫ് ഇന്ത്യൻ ലീഗൽ തോട്ടിൽ നടന്ന പത്താം സെമസ്റ്റർ ബി.ബി.എ എൽ എൽ.ബി. (ഓണേഴ്‌സ്/പഞ്ചവത്സരംറഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 28 വരെ അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റർ എം.എസ്‌സി കമ്പ്യൂട്ടർ സയൻസ് (റഗുലർ, സപ്ലിമെന്ററി, ബെറ്റർമെന്റ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 28 വരെ ഓൺലൈനായി അപേക്ഷിക്കാം.