പത്തനംതിട്ട: സംസ്ഥാനത്ത് ഏറ്റവുമധികം കൊറോണ രോഗികളും നിരീക്ഷണത്തിലുള്ളവരും പത്തനംതിട്ട ജില്ലയിലാണ്.
ജനറൽ ആശുപത്രിയിൽ അഞ്ച് കൊറോണ വാഹകരുൾപ്പെടെ 20 പേർ നിരീക്ഷണത്തിലുണ്ട്. കോഴഞ്ചേരി ജില്ലാ ആശൂപത്രിയിൽ രണ്ട് കൊറോണ രോഗികളടക്കം 9 പേരാണുളളത്. തിരുവല്ല ബിലീവേഴ്സ് ചർച്ച് ആശുപത്രിയിൽ ഒരാളും നിരീക്ഷണത്തിലുണ്ട്. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എ.എൽ. ഷീജ, ജനറൽ ആശുപത്രി സൂപ്രണ്ട് ഇൻ ചാർജ് ഡോ. സാജൻ മാത്യു, ആർ.എം.ഒ ഡോ. ആശിഷ് മോഹൻ കുമാർ, ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ് എന്നിവർക്കാണ് കൊറോണ വാർഡിന്റെ ചുമതല.