cm-

തിരുവനന്തപുരം : കേരളത്തിൽ വീണ്ടും കൊറോണ രോഗം സ്ഥിരീകരിച്ചു. ഒരു വിദേശ പൗരനടക്കം മൂന്നുപേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ ഒരാൾ ലണ്ടനിൽ നിന്നെത്തിയ മലയാളിയും മറ്റൊരാൾ വർക്കലയിലെ റിസോർട്ടിൽ താമസിച്ചിരുന്ന ഇറ്റലി സ്വദേശിയുമാണ്.

ഇന്നലെ തിരുവനനന്തപുരം മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലായിരുന്ന ആൾക്കും കൊറോണ സ്ഥിരീകരിച്ചു. ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിലാണ് വെള്ളനാട് സ്വദേശിയ്ക്കും കൊറോണ വൈറസ് സ്ഥിരീകരിച്ചത്.

പാരിപ്പള്ളി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിഞ്ഞ 10 നു സാംപിൾ ശേഖരിച്ച നടത്തിയ പരിശോധനയിലാണു ഇറ്റലി സ്വദേശിക്കു രോഗബാധ സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയിലെ വർക്കല പാപനാശത്തെ സ്വകാര്യ റിസോർട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു ഇയാൾ. രോഗലക്ഷണങ്ങളെ തുടർന്നാണു പാരിപ്പള്ളി മെഡിക്കൽ കോളജിൽ കൊണ്ടു വന്നു സാംപിൾ ശേഖരിച്ചത്. രോഗം സ്ഥിരീകരിച്ചതോടെ പാരിപ്പള്ളി മെഡിക്കൽ കോളജിൽ നിന്ന് ആംബുലൻസ് വർക്കലയിലേക്കു തിരിച്ചു. ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റും.