laya-anoop

കേരളത്തിലെ ആരോഗ്യസംവിധാനം അന്താരാഷ്ട്ര തലത്തിൽ തന്നെ പ്രശംസകൾ ഏറ്റുവാങ്ങിയതാണ്. സംസ്ഥാനത്തുണ്ടായ നിപ്പാ രോഗബാധയുടെ കാലത്തും ഇപ്പോൾ കൊറോണ വൈറസ് ബാധയുടെ സമയത്തും കേരളത്തിലെ ആരോഗ്യ പ്രവർത്തകരും ആരോഗ്യ മന്ത്രി കെ.കെ ശൈലജയും ഉണർന്ന് പ്രവർത്തിച്ചത് ലോകശ്രദ്ധ പിടിച്ചുപറ്റി. എന്നാൽ കേരളത്തിലെ പ്രതിരോധ സംവിധാനങ്ങളുടെ അത്രപോലും കാര്യക്ഷമമായി വികസിത രാജ്യങ്ങൾ രോഗത്തെ നേരിടുന്നില്ലെന്നും ജനങ്ങൾക്കിടയിൽ ബോധവത്കരണം നടത്തുന്നില്ലെന്നും വ്യക്തമാക്കിക്കൊണ്ട് സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയിരിക്കുകയാണ് ലയ അനൂപ് എന്ന യുവതി.

ജർമ്മനിയിലെ മ്യൂണിക്കിൽ താമസിക്കുന്ന ലയ അവിടുത്തെ രോഗപ്രതിരോധ സംവിധാനം ഒട്ടും കാര്യക്ഷമം അല്ലെന്നാണ് ചൂണ്ടിക്കാട്ടുന്നത്. ജർമ്മൻ ജനതയ്ക്കിടയിൽ സർക്കാർ ആവശ്യത്തിന് ബോധവത്കരണം നടത്തിയിട്ടില്ലെന്നും ഇത് ഭീതി വർദ്ധിപ്പിക്കുന്ന കാര്യമാണെന്നും ലയ പറയുന്നു. എന്നാൽ കേരളം മൊത്തമായി രോഗത്തിനെതിരെ ഒറ്റക്കെട്ടായി പോരാടുന്നത് കാണുമ്പോൾ സുരക്ഷിതത്വം തോന്നുന്നുവെന്നും കേരള മോഡൽ എന്നത് ഇന്ത്യയിൽ മാത്രമല്ല വേറെ എവിടെയും ഇല്ലെന്നും ലയ ഓർമിപ്പിക്കുന്നു.

ലയ അനൂപിന്റെ ഫേസ്ബുക്ക് കുറിപ്പ്:

'#COVID Munich, Germany

വാക്‌സിൻ ഇല്ല, പുതിയ അസുഖം ആയതുകൊണ്ട് ജനങ്ങൾക്ക് ഇമ്മ്യൂണിറ്റിയും ഉണ്ടാവില്ല. അതുകൊണ്ട് തന്നെ പോപുലേഷൻന്റെ 60% -70% (58 മില്യൺ ) ജനങ്ങൾക്ക് ജര്മനിയിൽ കോവിഡ് -19 ബാധിക്കാൻ ചാൻസ് ഉണ്ടെന്നു ഇന്ന് ആംഗല മെർക്കൽ പറഞ്ഞു കഴിഞ്ഞു. കാര്യങ്ങൾ വളരെ എളുപ്പമായി. അത് തടയുന്നതിനെപ്പറ്റിയോ, ഇറ്റലിയിൽനിന്നു വന്നവരെ ട്രേസ് ചെയ്യുന്നതിനോ ഒന്നും ഒരു നടപടിയുമില്ല. ജർമനിക്ക് തൊട്ടടുത്ത് കിടക്കുന്ന ഇറ്റലിയിൽ ഒരു ആഴ്ച കൊണ്ടാണ് ഇത്രയധികം പേർക്ക് അസുഖം ബാധിച്ചത്. ജര്മനിയിൽ 1700 പേർക്ക് അസുഖം ബാധിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.

സത്യത്തിൽ ഇന്ന് വന്ന ഈ സ്റ്റെറ്റ് മെന്റ് കണ്ടപ്പോൾ ഉള്ള ധൈര്യം പോലും പോകുന്നു. ഇവിടെ ഏറ്റവും കൂടുതൽ ആളുകൾ പബ്ലിക് transport ഉപയോഗിക്കുന്നവർ ആണ്. കടകളിൽ hand sanitizer, face mask ഒന്നും കിട്ടാനില്ല . ഇതുവരെ മാസ്ക് ഉപയോഗിക്കുന്ന ഒരാളെ പോലും ഞാൻ ഇവിടെ കണ്ടിട്ടുമില്ല. നമ്മുടെ നാട്ടിലെ അത്രക്ക് ആളുകൾ ഇവിടെ well-informed ആണെന്നും തോന്നുന്നില്ല. ഇറ്റലിയോട് ഒപ്പം high-risk ഏരിയ ആക്കിയ South Tyrol എന്ന സ്ഥലത്തു പോയവർ സ്വയം പതിനാലു ദിവസം വീട്ടിൽ കഴിയണം എന്നു മാത്രമേ പറയുന്നുള്ളു. അങ്ങനെ കഴിയുന്ന ഓഫീസിലെ ഒരാളോട് എങ്ങനെ ഉണ്ട് ആരോഗ്യം എന്ന് മെസ്സേജ് ചെയ്തു ചോദിച്ചപ്പോ പുള്ളി പറയുന്നു : ഫ്ലൂ വന്നു വര്ഷം തോറും 20,000 ആളുകൾ മരിക്കുന്നു . ഈ വര്ഷം ഇതുവരെ 202 ആളുകൾ ഫ്ലൂ വന്നു മരിച്ചു. എന്നിട്ടാണോ ആകെ രണ്ടു പേര് മരിച്ച ഈ അസുഖത്തെ ഇത്രേം പേടിക്കുന്നതെന്നു.

ഇനി അസുഖം ബാധിച്ചാൽ പോലും ഹോസ്പിറ്റലിൽ പോവാനും പറ്റില്ല. വീട്ടിൽ ഇരുന്നു റസ്റ്റ് എടുക്കുക അത്രേയുള്ളു.
നാട്ടിൽ ശൈലജ ടീച്ചറുടെ ഓരോ അപ്ഡേറ്റും കാണുമ്പോൾ, സംസ്ഥാനത്തെ മൊത്തം ആരോഗ്യ പ്രവർത്തകർ ഒറ്റക്കെട്ടായി നിന്ന് പോരാടുന്നതിന്റെ പറ്റി വായിക്കുമ്പോ ഒക്കെ എത്ര മാത്രം സുരക്ഷിതത്വം ആണ് തോന്നുന്നത്. ഒരു സംസ്ഥാനത്തെ മൊത്തം ഈ ഗതിയിലാക്കിയവരെ കണ്ടുപിടിച്ചു, അനുനയിപ്പിച്ചു ഇപ്പൊ അവരെയെല്ലാം, അവർ കാരണം അസുഖം വന്ന അവരുടെയൊക്കെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ചികിൽസിച്ചു രക്ഷപ്പെടുത്തുന്ന കഥകൾ കേരളത്തിൽനിന്ന് വരുന്നു. ഇവിടെ , ആരും വിഷമിക്കണ്ട, നിങ്ങൾക്കൊക്കെ അസുഖം വന്നോളും എന്ന് പറയാതെ പറയുന്നു.

Kerala Model എന്നൊന്ന് വേറെയില്ല, ഇന്ത്യയിൽ മാത്രമല്ല.. ലോകത്തെവിടെയുമില്ല. ശൈലജ ടീച്ചർ ഈ അസുഖത്തെപ്പറ്റി നിയമ സഭയിൽ സംസാരിക്കുന്ന നേരത്തു കോൺഗ്രസുകാർ കൂട്ടത്തോടെ കൂവുന്ന വീഡിയോ കണ്ടു. ലേശം ഉളുപ്പ്...'