corona

പത്തനംതിട്ട: കുവൈറ്റിൽ കൊറോണ രോഗികളെ ചികിത്സിക്കുന്ന കൂടൽ സ്വദേശിയായ നഴ്സിന്റെ മകളെയും ബന്ധുക്കളെയും പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. മകളെയും കൊണ്ട് കുവൈറ്റിൽ പോയ കുഞ്ഞമ്മയും അമ്മൂമ്മയുമാണ് വാർഡിലുളളത്. കുവൈറ്റിൽ നിന്ന് വ്യാഴാഴ്ച രാത്രി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ഇവർ ആശുപത്രിയിൽ ചികിത്സക്കെത്തുകയായിരുന്നു.

മൂന്ന് പേരുടെയും ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടർമാർ പറഞ്ഞു. സാമ്പിൾ പരിശോധന ഫലം ലഭിച്ചിട്ടില്ല. കുവൈറ്റിൽ കൊറോണക്കാരെ ചികിത്സിക്കുന്ന നഴ്സിന് രോഗമില്ല. മസ്കറ്റിൽ നിന്നെത്തിയ കൊടുമൺ സ്വദേശിയായ 40കാരനെയും സൗദിയിൽ നിന്നെത്തിയ 46 റാന്നി പെരുനാട് സ്വദേശിയായ 46കാരനെയും ഇന്നലെ പത്തനംതിട്ട ജനറൽ ആശുപത്രിയിലെ കൊറോണ വാർഡിൽ നിരീക്ഷണത്തിന് പ്രവേശിച്ചു. ഇവരുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. വിമാനത്താവളിൽ നിന്ന് നേരിട്ട് ആശുപത്രിയിലെത്തുകയായിരുന്നു.