ന്യൂഡൽഹി: ഏഴുമാസത്തെ നഷ്‌ടക്കണക്കുകൾക്ക് വിടപറഞ്ഞ് ഇന്ത്യയിൽ നിന്നുള്ള വാണിജ്യാധിഷ്‌ഠിത കയറ്റുമതി കഴിഞ്ഞമാസം നേട്ടം കുറിച്ചു. 2.91 ശതമാനമാണ് ഫെബ്രുവരിയിലെ വളർച്ച. വരുമാനം 2,765 കോടി ഡോളർ. ഇറക്കുമതിച്ചെലവ് 2.48 ശതമാനം വർദ്ധിച്ച് 3,750 കോടി ഡോളറായി. ഇതോടെ, വ്യാപാരക്കമ്മി 972 കോടി ഡോളറിൽ നിന്ന് 985 കോടി ഡോളറിലേക്കും വർദ്ധിച്ചു.
നടപ്പുവർഷം ഏപ്രിൽ-ഡിസംബറിൽ കയറ്റുമതി വരുമാനം 1.5 ശതമാനം കുറഞ്ഞ് 29,291 കോടി ഡോളറായി. 43,600 കോടി ഡോളറാണ് ഇറക്കുമതിച്ചെലവ്; വർദ്ധന 7.30 ശതമാനം. വ്യാപാരക്കമ്മി 14,312 കോടി ഡോളർ.