തിരുവനന്തപുരം: കരമന ആണ്ടിയിറക്കത്തെ ഐ.ഒ.സി പമ്പിൽ അക്രമം നടത്തിയ പ്രതികൾ പിടിയിൽ. കരമന ശാസ്ത്രി നഗറിൽ അശ്വിൻ (19), കരമന കീഴാറന്നൂരിൽ രജീഷ് (20) എന്നിവരാണ് പിടിയിലായത്. 11ന് വെെകിട്ട് അറു മണിയോടെ പെട്രോൾ വാങ്ങാനെത്തിയ പ്രതികൾ പമ്പിലെ ജീവനക്കാരെ മർദ്ദിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. പമ്പിലെ സി.സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചുള്ള അന്വേഷണത്തിലാണ് പ്രതികളെ ഇന്നലെ രാവിലെ നെടുങ്കാട് ഭാഗത്തു നിന്ന് പിടികൂടിയത്. ഫോർട്ട് അസി. കമ്മിഷണർ പ്രതാപൻ നായരുടെ നേതൃത്വത്തിൽ ഇൻസ്‌പെക്ടർ ചന്ദ്രബാബു, സബ് ഇൻസ്‌പെക്ടർമാരായ ശിവകുമാർ,വിപിൻ,എ.എസ്.ഐമാരായ രാകേഷ്,രാധാകൃഷ്ണൻ, എസ്.സി.പി.ഒ സജികുമാർ,സി.പി.ഒ മാരായ പ്രിയൻ,ശ്രീനു എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ റിമാൻഡ് ചെയ്ത