ദോഹ: ലുലു ഹൈപ്പർ മാർക്കറ്ര്‌സ് ഡയറക്‌ടർ മുഹമ്മദ് അൽതാഫ് പാരീസിലെ യൂറോപ്യൻ ഇന്റർനാഷണൽ യൂണിവേഴ്‌സിറ്റിയിൽ (ഇ.ഐ.യു) നിന്ന് ഗ്ളോബൽ ലീഡർഷിപ്പ് ആൻഡ് മാനേജ്‌മെന്റിൽ ഡോക്‌ടറേറ്ര് നേടി. സി.ഇ.ഒ വേൾഡ് മാഗസിന്റെ ലോകത്തെ മികച്ച ബിസിനസ് സ്‌കൂളുകളിൽ 85-ാം സ്ഥാനത്താണ് ഇ.ഐ.യു.
ഡൽഹി സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും എൽ.എൽ.ബിയും നേടിയിട്ടുള്ള മുഹമ്മദ് അൽതാഫ്, ഓക്‌സ്‌ഫോർഡ് സർവകലാശാലയിലെ സെയ്ദ് ബിസിനസ് സ്‌കൂളിലെ പൂർവവിദ്യാർത്ഥിയുമാണ്. ഖത്തരി ബിസിനസ്‌മെൻ അസോസിയേഷൻ അംഗമായ ഏക ഇന്ത്യക്കാരനായ അൽതാഫ്, വിവിധ രാജ്യാന്തര റീട്ടെയിൽ, ബിസിനസ് ഫോറങ്ങളിലും അംഗമാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ലുലു ഹൈപ്പർ മാർക്കറ്റുകളിൽ നടത്തിയ ദീർഘകാലവും നിരന്തരമായ പരിശ്രമങ്ങൾക്കുള്ള അംഗീകാരമെന്ന നിലയിൽ സുസ്‌ഥിരതാ അവാർഡും ഏഴാമത് ഖത്തർ സി.എസ്.ആർ അവാർഡും കരസ്ഥമാക്കിയിട്ടുണ്ട്.