artetta

ലണ്ടൻ: ഇംഗ്ലീഷ് സൂപ്പർ ക്ലബ് ആഴ്‌സണലിന്റെ പരിശീലകൻ മൈക്കേൽ അർട്ടേറ്രയ്ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ടീം ഒന്നടങ്കം നിരീക്ഷണത്തിലാണ്. ബുധനാഴ്ച്ച രാത്രിയാണ് അർട്ടേറ്രയ്ക്ക് കൊറോണ സ്ഥിരീകരിച്ച കാര്യം ക്ലബ് പുറത്തുവിട്ടത്. കൊറോണ ഭീതി നിലനിൽക്കുന്നതിനാൽ സീസണിൽ ഇനി നടക്കാനുള്ള മത്സരങ്ങളിൽ കളിക്കേണ്ടെന്നാണ് ആഴ്സനലിന്റെ നിലവിലെ തീരുമാനം. ചെൽസി താരം ഹഡ്സൻ ഒഡോയ്ക്കും കൊറോണ ബാധയുണ്ടായിരുന്നു. എന്നാൽ താൻ രോഗത്തിൽ നിന്ന് മുക്തനായതായി കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയയിലൂടെ താരം വ്യക്തമാക്കി.