khamanei

വാഷിംഗ്‌ടൺ: കൊറോണ വൈറസ് അമേരിക്കയുടെ ജൈവായുധമാണെന്ന ആരോപണവുമായി ഇറാനിയൻ പരമാധികാരിയായ അയത്തൊള്ള അലി ഖമനെയ്. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഈ ഗുരുതര ആരോപണവുമായി രംഗത്ത് വന്നത്. ഇത് സംബന്ധിച്ച് ചില തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും പകർച്ചവ്യാധി നിയന്ത്രിക്കുന്നതിന് സൈന്യം രംഗത്തിറങ്ങണം എന്നും അത് രാജ്യത്തിന്റെ പരമാധികാരത്തിനും പ്രാപ്തിക്കും ഗുണകരമായി ഭവിക്കുമെന്നും 80കാരനായ ആത്മീയ നേതാവ് ട്വിറ്ററിലൂടെ പ്രഖ്യാപനം ചെയ്തു. എന്നാൽ ഖമനെയിയുടെ ഈ ആരോപണത്തിന് ചുട്ട മറുപടിയുമായി അമേരിക്കൻ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ എത്തി.

ചൈനയിലെ വുഹാനിൽ നിന്നും ഇറാനിലേക്ക് എങ്ങനെയാണ് കൊറോണ പടർന്നത് എന്ന കാര്യം ജനങ്ങളോട് വിശദീകരിക്കുന്നതായിരിക്കും മികച്ച ജൈവ പ്രതിരോധം എന്നാണ് ഖമനെയിയുടെ ആരോപണത്തിനെ നിശിതമായി വിമർശിച്ചുകൊണ്ട് മൈക്ക് പോംപിയോ പറഞ്ഞു. ഇത് തടയുന്നതിന് പകരം രാജ്യത്തെ വിമാന സർവീസായ മഹാൻ എയറിന്റെ വിമാനങ്ങളെ ചൈനയിലേക്ക് ചെല്ലാനും അവിടെ നിന്നും തിരികെ വരാനും അദ്ദേഹം അനുവദിച്ചെന്നും രാജ്യത്ത് രോഗത്തിനെതിരെ ശബ്ദമുയർത്തിയവരെ ജയിലിൽ അടച്ചുവെന്നും പോംപിയോ ആരോപിച്ചു.

As @khamenei_ir knows, the best biological defense would’ve been to tell the Iranian people the truth about the Wuhan virus when it spread to #Iran from China. Instead, he kept Mahan Air flights coming and going to the epicenter in China, and jailed those who spoke out. pic.twitter.com/nL1FUY4T4b

— Secretary Pompeo (@SecPompeo) March 13, 2020