corona-

ആലപ്പുഴ : കൊറോണ വൈറസ് ലക്ഷണങ്ങളെ തുടർന്ന് നിരീക്ഷണത്തിലിരികികെ ആലപ്പുഴ മെഡിക്കൽ കോളേജിൽ നിന്ന് മുങ്ങിയ വിദേശ ദമ്പതികളെ കണ്ടെത്തി. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നാണ് ഇവരെ കണ്ടെത്തിയത്. ബ്രിട്ടനിൽ നിന്ന് ദോഹ വഴിയാണ് ദമ്പതികൾ കേരളത്തിൽ എത്തിയത്..

രോഗലക്ഷണങ്ങൾ കണ്ടതിനെതുടർന്ന് ഇവരോട് ഐസൊലേഷൻ വാർ‌ഡിലേക്ക് മാറാൻ ഡോക്ടർമാർ ആവശ്യപ്പെട്ടിരുന്നു.. ഇതിന് പിന്നാലെയാണ് ഇവർ മെഡിക്കൽ കോളേജിൽ നിന്ന് കടന്നുകളഞ്ഞത്. ട്രെയിനിൽ കായംകുളം ഭാഗത്തേയ്ക്ക് പോയതായാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസ് നടത്തിയ ഊർജ്ജിതമായ തെരച്ചിലിലാണ് ഇവരെ കണ്ടെത്തിയത്.

ഒരു ഇറ്റലിക്കാരൻ ഉള്‍പ്പെടെ 19 പേർക്കാണ് ഇതുവരെ സംസ്ഥാനത്ത് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഇറ്റലി സ്വദേശി ഉൾപ്പെടെ തിരുവനന്തപുരത്തുളള മൂന്ന് പേർക്കാണ് ഇന്ന് പുതുതായി കോവിഡ് ബാധ സ്ഥിരീകരിച്ചത്.