റോം: കൊറോണ ബാധിച്ച ഇറ്റലിയിൽ നിലവിൽ 1266 ആൾക്കാർ മരണപ്പെട്ടുവെന്നാണ് വിവരം. രാജ്യത്ത് 17,660 പേർക്ക് രോഗബാധയുണ്ടെന്ന കണക്കുകളും പുറത്തുവരുന്നു. ഇങ്ങനെയൊരു അടിയന്തിര സാഹചര്യത്തിൽ രോഗികളോ രോഗം സംശയിക്കുന്നവരോ ഒരു കാരണ വശാലും തങ്ങളുടെ വീടുകളിൽ നിന്നും പുറത്തിറങ്ങാതെ ഉള്ളിൽ തന്നെ കഴിയുക എന്നതാണ് ഏറ്റവും ഉത്തമം.
ഇങ്ങനെ ഇറ്റലിക്കാരെ വീടിനകത്ത് ഇരുത്തുന്നതിനായി ഒരു പ്രത്യേക മാർഗം സ്വീകരിച്ചിരിക്കുകയാണ് അശ്ലീല വെബ്‌സൈറ്റായ പോൺഹബ്. തികച്ചും സൗജന്യമായി ഇവർക്ക് അശ്ലീല വീഡിയോകൾ കാണിച്ചുകൊണ്ടാണ് പോൺഹബ് ഇക്കാര്യം സാധിച്ചെടുക്കാൻ ഉദ്ദേശിക്കുന്നത്.
ക്രെഡിറ്റ് കാർഡ് ആവശ്യമുള്ള പോൺഹബിന്റെ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷനാണ് കമ്പനി മാർച്ച് മാസം മുഴുവൻ സൗജന്യമായി ഉപഭോക്താക്കൾക്ക് നൽകാൻ തീരുമാനിച്ചത്. 'വരുന്ന ആഴ്ചകളിൽ നിങ്ങൾക്ക് കമ്പനി തരാൻ ഞങ്ങൾ ഒപ്പമുണ്ടാകും' എന്നും തങ്ങളുടെ സൈറ്റിലൂടെ തന്നെ പോൺഹബ് അറിയിച്ചിട്ടുണ്ട്.
ഇതിനായി ക്രെഡിറ്റ് കാർഡ് നൽകേണ്ടതില്ലെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ അതിൽ തീർന്നില്ല. രാജ്യത്തെ ആശുപത്രികളെ ഈ ദുർഘടസന്ധിയിൽ സഹായിക്കുന്നതിനായി തങ്ങളുടെ വരുമാനത്തിൽ നിന്നും നല്ലൊരു തുക പോൺഹബ് ആശുപത്രികൾക്ക് കൈമാറും. പോൺഹബിന്റെ സഹസ്ഥാപനമായ മോഡൽഹബ് ആണ് ഈ തുക കൈമാറുക.