നിവിൻ പോളിയെ നായകനാക്കി എബ്രിഡ് ഷൈൻ ഒരുക്കിയ സൂപ്പർ ഹിറ്റ് ചിത്രം ആക്ഷൻ ഹീറോ ബിജുവിന് രണ്ടാം ഭാഗം വരുന്നു. ഈ ചിത്രത്തിന്റെ അണിയറ പ്രവർത്തനങ്ങളിലാണ് എബ്രിഡ് ഷൈൻ ഇപ്പോൾ. നിവിൻ പോളി നായകനായ 1983 യിലൂടെ സംവിധായകനായി അരങ്ങേറിയ എബ്രിഡ് ഷൈൻ ഒടുവിൽ ചെയ്ത പൂമരവും ദ കുങ് ഫു മാസ്റ്ററും ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. തന്റെ വിജയ നായകനൊപ്പം വിജയ വഴിയിലേക്ക് തിരിച്ച് വരാനുള്ള ഒരുക്കത്തിലാണ് എബ്രിഡ് ഷൈൻ. രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖം പൂർത്തിയാക്കിയ നിവിൻ പോളി സണ്ണി വയ്ൻ നിർമ്മിക്കുന്ന പടവെട്ട് പൂർത്തിയാക്കാനുണ്ട്. പോളി ജൂനിയറിന്റെ ബാനറിൽ നിവിൻ പോളി തന്നെയായിരിക്കും ആക്ഷൻ ഹീറോ ബിജുവിന്റെ രണ്ടാം ഭാഗവും നിർവഹിക്കുന്നതെന്നറിയുന്നു.