മമ്മൂട്ടിയുടെ അമൽനീരദ് ചിത്രം ബിലാലിൽ ജീൻ പോൾ ലാൽ ( ലാൽ ജൂനിയർ) പ്രധാന വേഷത്തിൽ എത്തുന്നു.
പുതിയകാല മലയാളസിനിമയിലെ ട്രെൻഡ് സെറ്ററുകളിലൊന്നായ ബിഗ് ബിയുടെ രണ്ടാംഭാഗമായി ഒരുങ്ങുന്ന
ബിലാലിന്റെ ഭാഗമാവാൻ കഴിയുന്നത് ഭാഗ്യമായി കരുതുന്നെന്ന് ജീൻ പോൾ ലാൽ പറഞ്ഞു.ബിലാലിന്റെ ചിത്രീകരണം അടുത്തമാസം ആദ്യം ആരംഭിക്കാനാണ് നീക്കം.
അമൽനീരദ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അമ ൽനീരദ് തന്നെയാണ് ഇൗ ചിത്രം നിർമ്മിക്കുന്നത്. പറവ, വരത്തൻ, എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ലിറ്റിൽ സ്വയമ്പാണ് ബിലാലിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം: ഗോപീസുന്ദർ. ഉണ്ണി ആറിന്റെതാണ് രചന. ചിത്രത്തിൽ മനോജ് കെ. ജയനും ബാലയും മംമ്തയും ഉൾപ്പെടെ ആദ്യഭാഗത്തിലെ ഒട്ടുമിക്ക താരങ്ങളും അണിനിരക്കും. ജീൻപോൾ ലാൽ അവതരിപ്പിക്കുന്ന കഥാപാത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
അരുൺ കുമാർ അരവിന്ദിന്റെ അണ്ടർവേൾഡ് എന്ന ചിത്രത്തിലാണ് ജീൻ ആദ്യം അഭിനയിക്കുന്നത്. ഇതിലെ ജീനിന്റെ കഥാപാത്രം ഏറെ പ്രശംസ നേടി. അഭിനയിക്കാൻ നിരവധി അവസരം വരുന്നുണ്ടെന്നും എന്നാൽ സംവിധാനമാണ് തന്റെ മേഖലയെന്നും ജീൻ പറഞ്ഞു. ഈ വർഷം ജീൻ തമിഴ് സിനിമ സംവിധാനം ചെയ്യുന്നുണ്ട്.അതേസമയംഅച്ഛൻ ലാലുംമകൻ ജീൻ പോൾ ലാലും ചേർന്ന് ആദ്യമായി സംവിധാനം ചെയ്യുന്ന T സുനാമി കഴിഞ്ഞ ദിവസം ഷെഡ്യൂൾ പാക്കപ്പായി.
മകനുവേണ്ടി ലാൽ രചന നിർവഹിക്കുന്നതും ആദ്യമാണ്. ബാലു വർഗീസ് നായകനായി എത്തുന്ന ചിത്രത്തിൽ പുതുമുഖം ആരാധ്യ ആനാണ് നായിക. അജു വർഗീസ്,മുകേഷ്, ഇന്നസെന്റ്, സുരേഷ് കൃഷ്ണ, അരുൺ, ദേവി അജിത് എന്നിവരാണ് മറ്റു താരങ്ങൾ. അലക്സ് പുളിക്കൽ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് ഇനി രണ്ടാഴ്ച ത്തെ ചിത്രീകരണം കൂടിയുണ്ട്. തൃശൂരിന്റെ പശ്ചാത്തലത്തിലാണ് T സുനാമി ഒരുങ്ങുന്നത്.