വേനൽക്കാലത്ത് സൂര്യാഘാതത്തെ പ്രതിരോധിക്കണമെങ്കിൽ ശരീരം തണുപ്പിക്കുന്ന ആഹാരം നിർബന്ധമായും കഴിക്കുക. ജലാംശമടങ്ങിയ പഴങ്ങളും പച്ചക്കറികളും ആണ് ഇതിന് സഹായിക്കുക. മസ്ക് മെലൻ, തണ്ണിമത്തൻ, വെള്ളരിക്ക, ചുരയ്ക്ക എന്നിവ ദാഹമകറ്രാനും ശരീരത്തിലെ ജലാംശം നിലനിറുത്താനും സൂര്യാഘാതത്തെ പ്രതിരോധിക്കാനും സഹായിക്കും. സിട്രസ് അടങ്ങിയ പഴങ്ങളായ ചെറുനാരങ്ങ, മുസംബി എന്നിവ ചർമ്മത്തെ തണുപ്പോടെ നിലനിറുത്തുകയും സൂര്യാഘാതത്തെ തടയുകയും ചെയ്യും.
ചെറുനാരങ്ങാ വെള്ളം കുടിക്കുന്നതും സാലഡിൽ നാരങ്ങാനീര് ചേർത്ത് കഴിക്കുന്നതും ശരീരത്തിലെ ചൂടിനെയും സൂര്യാഘാതത്തെയും പ്രതിരോധിക്കും. സൂര്യാഘാതത്തെ പ്രതിരോധിക്കുന്ന മികച്ച പാനീയമാണ് സംഭാരം. ചെറിയ ഉള്ളി ധാരാളം കഴിച്ച്, ശരീരം തണുപ്പിക്കാം. വിറ്റാമിൻ സി , ആന്റി ഓക്സിഡന്റുകൾ, ജലം എന്നിവ സമ്പന്നമായി അടങ്ങിയിട്ടുള്ള റാഡിഷ് സൂര്യാഘാതത്തെ തടയും. തൈര്, മോര് , കരിക്കിൻ വെള്ളം, പനംകരിക്ക് എന്നിവയും ധാരാളം കഴിക്കുക. പെരുംജീരകം ശരീരത്തിന് തണുപ്പേകും.