തിരുവനന്തപുരം: ജില്ലയിൽ കൊറോണ വെെറസ് സ്ഥിരീകരിച്ച മൂന്ന് പേരിൽ രണ്ടു രോഗികൾ സഞ്ചരിച്ച സ്ഥലങ്ങളുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു. യു.കെയിൽ നിന്നും ബ്രിട്ടനിൽ നിന്നും വന്നവർ സഞ്ചരിച്ച റൂട്ട് മാപ്പാണ് ആരോഗ്യവകുപ്പ് പ്രസിദ്ധീകരിച്ചത്. രോഗം സ്ഥരീകരിച്ച ഇറ്റാലിയൻ പൗരന്റെ വിവരം ഉടൻ പുറത്തു വിടുമെന്നും അറിയിച്ചു
ചാര്‍ട്ടിൽ പറയുന്ന തീയതിയിലെ നിശ്ചിത സമയത്ത് ഈ സ്ഥലങ്ങളില്‍ ഉണ്ടായിരുന്ന വ്യക്തികള്‍ ആരോഗ്യവിഭാഗത്തിന്റെ സ്ക്രീനിംഗില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തണമെന്ന് അധികൃതർ അറിയിച്ചു. സ്ക്രീനിംഗിൽ ഉൾപ്പെടാത്തവർ 0471 -2466828, 0471-2730045, 0471-2730067 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.
വ്യാഴാഴ്ച മെഡിക്കൽ കോളേജ് ആശുപത്രിയിലെ പരിശോധനയിലാണ് വെള്ളനാട് സ്വദേശിക്ക് കൊറോണയാണെന്ന് ആലപ്പുഴ വൈറോളജി ലാബിൽ സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരെല്ലാം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലാണ്. ഇറ്റാലിയൻ യുവാവ് വർക്കലയിൽ എത്തിയ ദിവസം മുതൽ ആരോഗ്യവകുപ്പിന്റെ നിർദേശപ്രകാരം റിസോർട്ടിൽ നിരീക്ഷണത്തിലായിരുന്നു. 14 ദിവസം പൂർത്തിയാകുന്നതിനിടെയാണ് ഫലം പോസിറ്റീവായത്. ബ്രിട്ടനിൽ നിന്നെത്തിയ ആളും വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നതിനിടെയാണ് രോഗബാധ സ്ഥിരീകരിച്ചത്.