corona-virus

"രോഗ ബാധയുള്ളവർ വീട്ടിനകത്ത് ഏഴ് ദിവസം അടച്ചിരിക്കുക" എന്ന കൊറോണാ വൈറസ് ഉന്നത തല യോഗത്തിനു ശേഷം പ്ര മ ബോറിസ് ജോൺസൻ നടത്തിയ പ്രസ്താവന ജനങ്ങൾക്കിടയിൽ ഭീതി മാറ്റുന്നതിന് പകരം ആശങ്കയാണ് സൃഷ്ട്ടിച്ചത്. "നിങ്ങളുടെ പ്രീയപ്പെട്ടവർ മരിച്ചെന്നിരിക്കും അത് ദുഖകരമായ കാര്യമാണ്" എന്ന് പറയുമ്പോൾ കൊറോണാ വൈറസിന്റെ അപകടം എത്രത്തോളം ഉണ്ടെന്നു വ്യക്തമായ്ക്കുന്നു. ഈ തീരുമാനത്തിന് പിന്നിൽ ആവശ്യത്തിനുള്ള ഐ..സി.യു സൗകര്യമുള്ള ബെഡ്ഡുകളോ, നഴ്‌സോ ഇല്ല എന്ന വസ്തുത ഉണ്ട്.

സ്‌കൂളുകളോ കോളേജുകളോ അടയ്‌ക്കേണ്ട എന്ന തീരുമാനം സമ്മിശ്ര പ്രതികരണമാണ് ഉയർത്തിയത്. അതേസമയം അസുഖം പരക്കാൻ കൂടുതൽ എളുപ്പം കുട്ടികളിലൂടെയാണ് എന്ന വസ്തുത നില നിൽക്കുകയും ചെയ്യുന്നു. ഫ്രാൻസ്, അയർലണ്ട് തുടങ്ങിയ രാജ്യങ്ങൾ സ്‌കൂളും,​ കോളേജുകളും അടച്ചിടുമ്പോഴാണ് ബ്രിട്ടന്റെ ഈ നടപടി. ആശുപത്രിയിലോക്കെ ജോലി ചെയ്യുന്നവരുടെ മക്കൾ വീട്ടിൽ നിന്നാൽ നോക്കാൻ ആളുണ്ടാവില്ല എന്നതാണ് ഒരു കാരണം. കുട്ടികൾ വീട്ടിൽ നിന്നാൽ കൂടുതൽ ആളുകൾക്ക് ജോലിക്കു പോകാനാകില്ല അത് സാമ്പത്തിക പ്രശ്നം കൂടുതൽ രൂക്ഷമാക്കും എന്ന കാര്യവുമുണ്ട്.

അസുഖം തുടങ്ങിയത് മുതൽ തന്നെ വളരെ ഫലവത്തായി ഇടപെട്ടു എന്നതാണ് ചൈനയുടെ വിജയം. വളരെ നേരത്തെ എടുക്കേണ്ട പല മുൻകരുതലുകളും എടുക്കാൻ ബ്രിട്ടൻ തയാറായില്ല എന്നതാണ് ഇവിടത്തെ പ്രധാന വിമർശനം. യൂറോപ്പിൽ പല സ്പോർട്സ് മത്സരങ്ങളും തടയുമ്പോൾ ബ്രിട്ടനിൽ ഒരു നിയന്ത്രണവും ഇത് വരെ വന്നിട്ടില്ല. ഇതെഴുതുമ്പോൾ ഫുട്ടബോൾ നിർത്തനമോ വേണ്ടയോ എന്ന കാര്യം തീരുമാനിക്കുകയാണ്. നിയന്ത്രണങ്ങൾ എല്ലാം സാമ്പത്തിക നഷ്ടത്തെ അടിസ്ഥാനമാക്കിയാണ് എന്ന് വ്യക്തമാക്കുകയാണ്. അതേസമയം ബ്രിട്ടന്റെ ഭാഗമായ സ്കോട്ട്ലാന്റ് 500 പേരിൽ കൂടുതൽ ഒത്തു കൂടുന്ന പരിപാടികൾ നിർത്തി വച്ചിരിക്കയാണ്. കൊറോണാ ഭീതി മൂലം കടകളിലെ പല വസ്ത്തുക്കളും കുറഞ്ഞു വരികയാണ്. ആളുകൾ കൂടുതൽ സാധനങ്ങൾ വാങ്ങുന്നതാണ് കാരണം.