അണലിയുടെ കടിയേറ്റതിന് ശേഷം ഒത്തിരി മൂര്‍ഖന്‍ പാമ്പുകളെയും നാല് രാജവെമ്പാലകളെയും പിടികൂടിയെങ്കിലും ഇതുവരെ അണലിയെ പിടികൂടിയിരുന്നില്ല. പക്ഷേ, ഇന്ന് അത് സംഭവിച്ചു. രാവിലെ തിരുവനന്തപുരം, ചിറയിന്‍കീഴിനടുത്തുള്ള പണ്ടാകശാലയില്‍ നിന്ന് ഒരു കാള്‍. ഇവിടെ ഒരു വീടിന്റെ പുറക് വശത്തുള്ള കിണറ്റില്‍ ഇലകള്‍ വീഴാതിരിക്കാന്‍ വല വിരിച്ചിരുന്നു. അതില്‍ ഒരു അണലി ചുറ്റി കിടക്കുന്നു. ഉടന്‍ തന്നെ വാവ സ്ഥലത്ത് എത്തി പെണ്‍ അണലിയാണ് അത്. മാത്രമല്ല, നല്ല ഭംഗിയും നിറവുമുള്ള അണലി. ഇത് പോലെ ഒരു അണലിയെ വാവ ഇതിന് മുൻപ് പിടികൂടിയിട്ടില്ല.

snake-master-vava-suresh

കടി കിട്ടിയതിന് ശേഷമുള്ള ആദ്യ അണലിയെ വളരെ ശ്രദ്ധേയോടെയാണ് വാവ പിടികൂടിയത്. തുടര്‍ന്ന് അവിടെ നിന്ന് യാത്ര തിരിച്ച വാവ, പാരിപ്പള്ളിക്ക് അടുത്തുള്ള ചാവര്‍കാട് എന്ന സ്ഥലത്താണ് എത്തിയത്. ഇവിടെ തൊഴിലുറപ്പിലെ സ്ത്രീകള്‍ ഒരു പറമ്പ് വൃത്തിയാക്കുന്നതിനിടയില്‍ ഒരു പാമ്പിനെ കണ്ടു. അത് അടുക്കി വച്ചിരുന്ന ഷീറ്റിനിടയിലേക്ക് കയറി. അതും അണലി. വാവയ്ക്ക് സന്തോഷം. കിട്ടി തുടങ്ങിയപ്പോള്‍ എല്ലാം അണലികൾ കാണുക, സ്‌നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.