ന്യൂഡൽഹി: കൊറോണ വെെറസ് (കോവിഡ് 19) ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്രം. മരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം നൽകുമെന്ന് കേന്ദ്രം അറിയിച്ചു. കൊറോണ രോഗബാധയെ പ്രഖ്യാപിത ദുരന്തം എന്ന നിലയ്ക്കാണ് കാണുക. സ്റ്റേറ്റ് ഡിസാസ്റ്റർ റെസ്‌പോൺസ് ഫണ്ടിൽ നിന്ന് ചികിത്സയ്ക്ക് സഹായവും നൽകും. കൊറോണ ബാധിതരുടെ ചികിത്സാചെലവ് പൂര്‍ണമായും സംസ്ഥാന സര്‍ക്കാരുകള്‍ വഹിക്കണമെന്നും കേന്ദ്രം നിര്‍ദേശിച്ചു.
സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്തി എത്രത്തോളം സൗകര്യങ്ങള്‍ ആവശ്യമെന്ന് സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി വിലയിരുത്തണമെന്നും കേന്ദ്രം വ്യക്തമാക്കുന്നു. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഇന്ത്യയില്‍ ഇതുവരെ രണ്ട് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ ആദ്യ കൊറോണ മരണം വ്യാഴാഴ്‌ച കർണാടകത്തിലാണ് റിപ്പോർട്ട് ചെയ്‌തത്. കർണാടകത്തിലെ കൽബുർഗിയിൽ നിന്നുമുള്ള 76 കാരനായ മുഹമ്മദ് ഹുസ്സൈൻ സിദ്ധിഖി ആണ് മരണപ്പെട്ടത്. ഇയാൾ സൗദിയിലെ ഉംറയിൽ പങ്കെടുത്ത ശേഷം ഫെബ്രുവരി 29നാണ് ഇയാൾ രാജ്യത്തേക്ക് മടങ്ങിയത്തിയത്.
സൗദിയിൽ നിന്നും നേരെ ഹൈദരാബാദിലേക്കാണ് മുഹമ്മദ് ആദ്യം എത്തിയത്. രണ്ടാമത്തെ മരണം കഴിഞ്ഞ ദിവസം ഡൽഹിയിലും റിപ്പോർട്ട് ചെയ്തു. ഡൽഹിയിലെ ആർ.എം.എൽ(റാം മനോഹർ ലോഹ്യ) ആശുപത്രിയിൽ ചികിത്സയിലായിരുന്ന 69കാരിയാണ് മരിച്ചത്. കോവിഡ് 19 രോഗത്തോടൊപ്പം തന്നെ മറ്റുചില രോഗങ്ങളും ഇവർക്ക് ഉണ്ടായിരുന്നതായി ഡോക്ടർമാർ പറയുന്നു.
രോഗം രൂക്ഷമാകുമ്പോൾ ലോക രാജ്യങ്ങൾക്കൊപ്പം ഇന്ത്യയും നിയന്ത്രണങ്ങളും മുൻകരുതൽ നടപടികളും ശക്തമാക്കി. കൊറോണ ബാധ പരിശോധിക്കാനുള്ള രണ്ടു ലക്ഷം കേന്ദ്രങ്ങൾ രാജ്യത്തുണ്ടെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ഇന്ത്യയിൽ 16 വിദേശികൾ ഉൾപ്പെടെ 81 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്.