mohanlal

സംസ്ഥാനത്ത് കൊറോണ ബാധിതരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. രോഗവുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങൾ നിലനിൽക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ബോധവൽകരണ വീഡിയോയുമായി എത്തിയിരിക്കുകയാണ് നടൻ മോഹൻലാൽ. കൊറോണയുമായി ബന്ധപ്പെട്ടുള്ള താരത്തിന്റെ പത്തോളം ചോദ്യങ്ങൾക്ക് എറണാകുളം മെഡിക്കല്‍ കോളേജിലെ കൊറോണ കണ്‍ട്രോള്‍ നോഡല്‍ ഓഫീസറും ശ്വാസകോശരോഗ വിഭാഗം മേധാവിയുമായ ഡോക്ടര്‍ ഫത്താഹുദീൻ നൽകിയ മറുപടി.

വിമാനത്താവളങ്ങളിൽ എന്തൊക്കെ മുൻ കരുതലുകളാണ് എടുത്തിരിക്കുന്നത്?​ രോഗ ബാധിതനുമായി അടുത്ത് ഇടപഴകിയാൽ എന്ത് ചെയ്യണം?​ കൊറോണയ്‌ക്ക് കൃത്യമായ ചികിത്സയുണ്ടോ?​ ഇതൊരു പുതിയ രോഗമാണോ?​ എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് മോഹൻലാൽ ചോദിച്ചിരിക്കുന്നത്. ഇതിന് ഡോക്ടർ നൽകിയ മറുപടി താരം ഫേസ്ബുക്ക് വീഡിയോയിലൂടെ പങ്കുവച്ചിട്ടുണ്ട്. വീഡിയോ കാണാം...