കോളറ, പ്ലേഗ്, വസൂരി, പകർച്ചപ്പനി, എയിഡ്സ്...മാനവരാശിയുടെ ചരിത്രത്തിൽ ലോകമെമ്പാടും ലക്ഷക്കണക്കിന് മനുഷ്യരെ കൊന്നൊടുക്കിയ അതിഭീകര മഹാമാരികൾ. ഒരുസ്ഥലത്ത് പൊട്ടിപ്പുറപ്പെട്ട് ലോകമെമ്പാടും പടർന്നുപിടിച്ച് മരണം വിതയ്‌ക്കുന്ന രോഗങ്ങളാണ് ആഗോള മഹാമാരികൾ ( Pandemic ). ഒരു പ്രദേശത്ത് മാത്രമായി ഒതുങ്ങുന്ന ഭീകര രോഗങ്ങളാണ് എൻഡെമിക് ( Endemic ).
വസൂരി പോലുള്ള മഹാമാരികൾ കോടിക്കണക്കിന് ജനങ്ങളെ കൊന്നൊടുക്കിയിട്ടുണ്ട്. പന്തീരായിരം വർഷങ്ങളായി ഭൂമുഖത്ത് മഹാമാരികൾ പല ഘട്ടങ്ങളിലായി മരണതാണ്ഡവം ആടിയിട്ടുണ്ട്. വസൂരി കാരണം ഇരുപതാം നൂറ്റാണ്ടിൽ മാത്രം 30കോടി ആളുകൾ മരണമടഞ്ഞിട്ടുണ്ട്. 1966 മുതൽ 1977 വരെ ലോകാരോഗ്യ സംഘടന നടത്തിയ ആഗോള വാക്‌സിനേഷൻ കാമ്പെയിൻ ആണ് വസൂരിയെ ഉന്മൂലനം ചെയ്‌തത്.
ചരിത്രത്തിലെ പത്ത് മഹാമാരികൾ:
എയ്‌ഡ്സ് ( എച്ച്. ഐ. വി )
തുടക്കം 1976ൽ
രൂക്ഷമായത് 2005 - 2012ൽ
മരണം 3.6 കോടി
പ്രതിവർഷം 20 ലക്ഷം പേർ വരെ മരിച്ചു
കാരണം എച്ച്. ഐ. വി. വൈറസ്
ആദ്യ മരണം 1981ൽ
ഇപ്പോൾ മൂന്നര കോടി ആളുകളിൽ വൈറസ്
ഹോങ്കോങ് ഫ്ലൂ - 1968
മരണം പത്ത് ലക്ഷം
ഹോങ്കോങ്ങിൽ മാത്രം അഞ്ച് ലക്ഷം മരണം
കാരണം ഇൻഫ്ലുവൻസ എ വൈറസ് ( H3N2 )
ആദ്യ കേസ് ഹോങ്കോങിൽ 1968 ജൂലായ് 13ന്
സിംഗപ്പൂരിലും വിയറ്റ്‌നാമിലും ഫിലിപ്പൈൻസ്, ഇന്ത്യ, ആസ്‌ട്രേലിയ, യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലും വ്യാപിച്ചു
ഏഷ്യൻ ഫ്ലൂ ( 1956 - 1958 )
മരണം 20ലക്ഷം
കാരണം ഇൻഫ്ലുവൻസ വൈറസ്
തുടക്കം ചൈനയിലെ ഗുയിഷു പ്രവിശ്യയിൽ
സിംഗപ്പൂരിലും ഹോങ്കോങ്ങിലും അമേരിക്കയിലും എത്തി
അമേരിക്കയിൽ മാത്രം 69,800മരണം
ഇൻഫ്ലുവൻസ 1918 - 1920
മരണം അഞ്ച് കോടി
കാരണം ഇൻഫ്ലുവൻസ വൈറസ്
50 കോടി ജനങ്ങളെ ബാധിച്ചു
ആറുമാസത്തിനകം 2.5 കോടി മരണം
ആറാം കോളറ -1910-1911
മരണം ഇന്ത്യയിൽ മാത്രം 8 ലക്ഷം
കാരണം കോളറ ബാക്‌ടീരിയ
മുൻപ് അഞ്ച് തവണയും ഇന്ത്യയിലായിരുന്നു കോളറയുടെ തുടക്കം
പശ്ചിമേഷ്യയിലേക്കും ആഫ്രിക്കയിലേക്കും കിഴക്കൻ യൂറോപ്പിലേക്കും അമേരിക്കയിലേക്കും റഷ്യയിലേക്കും പടർന്നു.
ഏഷ്യാറ്റിക് ഫ്ലൂ -1889 - 1890
മരണം 10ലക്ഷം
കാരണം ഇൻഫ്ലുവൻസ വൈറസ്
ജനസംഖ്യാ വർദ്ധന കാരണം പൊടുന്നനെ ലോകത്താകെ പടർന്നു
മൂന്നാം കോളറ
വർഷം 1852 -1860
മരണം 10 ലക്ഷം
കാരണം കോളറ ബാക്‌ടീരിയ
എട്ട് വർഷം നീണ്ടു നിന്നു
തുടക്കം ഇന്ത്യയിൽ ഗംഗാ തടത്തിൽ
ഏഷ്യ, യൂറോപ്പ്, അമേരിക്ക, ആഫ്രിക്ക എന്നിവിടങ്ങളിലേക്ക് വ്യാപിച്ചു
രോഗം പടരുന്നത് മലിന ജലത്തിലൂടെയാണെന്ന് ബ്രിട്ടീഷ് ശാസ്‌ത്രജ്ഞൻ ജോൺ 1854ൽ സ്നോ കണ്ടെത്തി
അക്കൊല്ലം ബ്രിട്ടനിൽ 23,000 മരണം
കറുത്ത മരണം ( ബുബോണിക് പ്ലേഗ്)
വർഷം 1346 - 1353
മരണം 20 കോടിയോളം
കാരണം യെർസിനിയ പെസ്റ്റിസ് ബാക്‌ടീരിയ
ഏഴ് വർഷം നീണ്ടു
യൂറോപ്പിലും ആഫ്രിക്കയിലും ഏഷ്യയിലും മരണം വിതച്ചു
തുടക്കം ഏഷ്യയിൽ
എലികളിൽ കാണുന്ന ചെള്ളിലൂടെയാണ് രോഗം പകർന്നത്.
തുറമുഖങ്ങളിലും വാണിജ്യ കപ്പലുകളിലും പെറ്റുപെരുകിയ എലികളാണ്
മൂന്ന് ഭൂഖണ്ഡങ്ങളിൽ രോഗം എത്തിച്ചത്.
ജസ്റ്റിനിയൻ പ്ലേഗ്
വർഷം എ.ഡി 541 - 542
മരണം രണ്ടര കോടി
കാരണം യെർസിനിയ പെസ്റ്റിസ് ബാക്‌ടീരിയ
രേഖപ്പെടുത്തപ്പെട്ട ആദ്യത്തെ പ്ലേഗ് ബാധ
ബൈസന്റൈൻ സാമ്രാജ്യത്തെയും മെഡിറ്ററേനിയൻ തുറമുഖ നഗരങ്ങളെയും ശ്‌മശാനമാക്കി.
ബൈസന്റൈൻ ചക്രവർത്തി ജസ്റ്റിനിയന്റെ പേരിലാണ് മഹാമാരി അറിയപ്പെടുന്നത്
കോൺസ്റ്റാന്റിനോപ്പിൾ പ്രേതനഗരമായി
നഗരത്തിലെ ജനസംഖ്യയുടെ 40 % മരിച്ചു
ദിവസം 5,000 പേർ എന്ന കണക്കിൽ മരണം
ആന്റണൈൻ പ്ലേഗ്
വർഷം എ. ഡി 165
മരണം 50 ലക്ഷം
കാരണം അജ്ഞാതം
ഏഷ്യാ മൈനർ, ഈജിപ്റ്റ്, ഗ്രീസ്, ഇറ്റലി എന്നിവിടങ്ങളിൽ പടർന്നു പിടിച്ചു
മെസോപ്പൊട്ടേമിയയിൽ നിന്ന് തിരിച്ചത്തിയ പട്ടാളക്കാരിലൂടെ റോമിൽ രോഗം പടർന്നു
ആയിരക്കണക്കിന് റോമൻ പട്ടാളക്കാർ മരിച്ചു