ന്യൂഡൽഹി: കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ജനങ്ങൾക്ക് ധൈര്യം പകുരുന്ന വാക്കുകളുമായി ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കൊഹ്‌ലിയും മുൻ താരം വിവിഎസ് ലക്ഷ്മണും വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ കെ.എൽ രാഹുലും രംഗത്തെത്തി. ട്വിറ്ററിലൂടെയാണ് പ്രതികരണം.
ധൈര്യമായിരിക്കുക, എല്ലാ മുൻകരുതലും സ്വീകരിച്ച് കരുത്തോടെ നമുക്ക് കോവിഡ് 19നെ നേരിടാം. സുരക്ഷിതരായിരിക്കുക. പ്രതിരോധമാണ് ചികിത്സയെക്കാൾ പ്രധാനമെന്ന് ഓർക്കുക. ജാഗ്രത പുലർത്തുക.
വിരാട് കൊഹ്‌ലി
ഇതു പോലുള്ള പരീക്ഷണ ഘട്ടങ്ങളിൽ നമുക്ക് കരുത്തോടെ നിലകൊള്ളാം. പരസ്പരം കരുതണം.ആരോഗ്യ വിദഗ്ദ്ധർ നൽകുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിച്ച് ധൈര്യത്തോടെയിരിക്കൂ.
കെ.എൽ. രാഹുൽ
ഈ സമയത്ത് അകന്ന് നിൽക്കുക എന്നത് മറ്രുള്ളവരെ രക്ഷിക്കുന്നതിന് തുല്യമാണ്. മുൻ കരുതലുകൾ സ്വീകരിക്കുകയെന്നത് എല്ലാവരുടെയും ഉത്തരവാദിത്വമാണ്. എന്തെങ്കിലും തരത്തിലുള്ള ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ നേടുക. ടെസ്റ്രിൽ പോസിറ്രീവായാൽ മറ്റുള്ളവരിൽ നിന്ന് മാറി വൈറസ് പരക്കുന്നത് തടയുക. ഉടൻ നമുക്ക് ഇതിനെ അതിജീവിക്കാനാകട്ടെ.
വി.വി.എസ് ലക്ഷ്‌മൺ.