കിഴക്കമ്പലം(കൊച്ചി): ഫുട്ബാൾ കളിക്കിടെ പന്ത് നെഞ്ചുകൊണ്ട് തടുത്ത യുവാവ് കുഴഞ്ഞു വീണ് മരിച്ചു.എടത്തല പുനത്തിൽ വീട്ടിൽ ഇമ്മാനുവലിന്റെ മകൻ ഡിഫിനാണ് (19) മരിച്ചത്. വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെ പള്ളിക്കര പിണർമുണ്ടയിലാണ് സംഭവം.
ലോംഗ് പാസ് നെഞ്ചുകൊണ്ട് തടുത്തശേഷം സഹകളിക്കാരന് കൈമാറി.പിന്നീട് ഗ്രൗണ്ടിൽ കുഴഞ്ഞ് വീഴുകയായിരുന്നു. കുറച്ച് സമയം കഴിഞ്ഞിട്ടും എഴുന്നേൽക്കാതെ വന്നതോടെ സഹകളിക്കാർ പഴങ്ങനാട് സമരിറ്റൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.ഫുട്ബാൾ ടർഫ് ഒരു മണിക്കൂർ വാടകയ്ക്കെടുത്ത് ഡിഫിൻ ഉൾപ്പെടെ പത്തുപേർ രണ്ടു ടീമായി കളിക്കുകയായിരുന്നു. ഐ.ടി.ഐ പഠനത്തിന് ശേഷം സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു.മാതാവ് :സീന സഹോദരി: സിൻസ