corona-

തിരുവനന്തപുരം: കൊറോണ നിരീക്ഷണത്തിലിരിക്കെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് കടന്നുകളഞ്ഞ ഹരിയാന സ്വദേശിയെ കണ്ടെത്തി. തമ്പാനൂരിലെ ഒരു ഹോട്ടലിൽ നിന്നാണ് ഇയാളെ കണ്ടെത്തിയത്. ജർമ്മനിയിൽ നിന്നും വന്ന ഇയാളെ ഇന്ന് ഉച്ചയ്ക്കാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കന്യാകുമാരിക്ക് പോകുന്നതിന് വേണ്ടിയാണ് ഇയാൾ തിരുവനന്തപുരത്ത് എത്തിയത് എന്നാണ് വിവരം. ഇയാളുടെ സഹോദരനും ഒപ്പമുണ്ടായിരുന്നു. രോഗബാധ സംശയത്തെതുടർന്ന് ഇരുവരെയും ഉച്ചയോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ അധികൃതരുടെ കണ്ണ് വെട്ടിച്ച് ഇയാള്‍ കടന്നുകളയുകയായിരുന്നു. ഇയാൾ ഉപയോഗിച്ചിരുന്ന ഫോൺ നമ്പർ ഉപയോഗിച്ച് സൈബർ സെല്ലാണ് ഇയാളെത്തിയ ഹോട്ൽ കണ്ടെത്തിയത്.

ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് ഇന്നലെ കൊറോണ നിരീക്ഷണത്തിലിരുന്ന വിദേശ ദമ്പതികൾ ചാടിപ്പോയിരുന്നു.. പിന്നീട് ഇവരെ നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് കണ്ടെത്തി. ഇവർ ഇപ്പോൾ ആലുവ ജില്ലാ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്.